Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:03 AM GMT Updated On
date_range 24 Feb 2022 12:03 AM GMTവിവരം ചോർത്തിയ സംഭവം: പൊലീസുകാരനെ പിരിച്ചുവിട്ടു
text_fieldsbookmark_border
തൊടുപുഴ: പൊലീസ് ഡേറ്റബേസിലെ വ്യക്തിവിവരങ്ങൾ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന പി.കെ. അനസിനെയാണ് ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി പിരിച്ചുവിട്ടത്. മതസ്പർധ വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കെ.എസ്.ആർ.ടി.സി ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ വണ്ണപ്പുറം സ്വദേശിക്ക് പൊലീസിന്‍റെ ഔദ്യോഗിക ഡേറ്റബേസിൽനിന്നുള്ള വ്യക്തിവിവരങ്ങൾ അനസ് വാട്സ്ആപ്പ് വഴി അയച്ചതായി തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഡിസംബർ 22ന് അനസിനെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ 28ന് സസ്‌പെൻഡ് ചെയ്തു. വിവരങ്ങൾ ചോർത്തിയതായി നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാൽ നടത്തിയ അന്വേഷണത്തിലും കണ്ടെത്തി. പൊലീസുകാർ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടരുതെന്ന ചട്ടം നിലനിൽക്കെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അനസ് രാഷ്ട്രപതിക്ക് ഇ-മെയിൽ അയച്ചതായും പൊലീസ് പറയുന്നു. തുടർന്ന്, സർവിസിൽനിന്ന് പിരിച്ചുവിടണമെന്ന ശിപാർശയോടെ ഡിവൈ.എസ്.പി ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനസിന് എസ്.പി നോട്ടീസ് നൽകിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story