Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:09 AM GMT Updated On
date_range 24 Feb 2022 12:09 AM GMTകെ.പി.എ.സി ലളിതയുടെ ഓര്‍മകളില്‍ ചങ്ങനാശ്ശേരിയും
text_fieldsbookmark_border
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഗീഥയിലൂടെ അഭിനയരംഗത്തെത്തി ദേശീയ അവാര്‍ഡ് വരെ നേടി അരങ്ങൊഴിഞ്ഞ . വാഴപ്പള്ളി പ്രദേശത്താണ് ചങ്ങനാശ്ശേരിയില്‍ കെ.പി.എ.സി ലളിത ബാല്യത്തില്‍ പിതാവിനൊപ്പം വാടകക്ക് താമസിച്ചിരുന്നത്. കെ.പി.എ.സി ലളിതയുടെ പിതാവ് അനന്തന്‍നായര്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ രവി സ്റ്റുഡിയോയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഈ സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് ചങ്ങനാശ്ശേരി ഗീഥ എന്ന നാടകസമിതി പ്രവര്‍ത്തിച്ചിരുന്നത്. പിതാവിന് ചോറു കൊണ്ടുക്കൊടുക്കാനും മറ്റും പോകുമ്പോള്‍ റിഹേഴ്സലും മറ്റും കാണുമായിരുന്നു. ഈ സമയത്ത് പെരുന്നയില്‍ കെ.പി.എ.സി ലളിത നൃത്തപഠനവും നടത്തിയിരുന്നു. ഗീഥ ഉടമ ചാച്ചപ്പന്‍ പിതാവിനോട് തന്നെ നാടകത്തിനു വിടാമോ എന്നു ചോദിച്ചെങ്കിലും പിതാവ് സമ്മതിച്ചില്ല. പിന്നീട് ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഒരു നൃത്തരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചു. ബലി എന്നായിരുന്നു ആ നാടകത്തിന്‍റെ പേര്. പിന്നീട് ഗീഥയുടെ നാടകങ്ങളില്‍ പ്രധാനവേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ചെറിയ പ്രശ്നങ്ങളെത്തുടര്‍ന്ന് ഗീഥ പൂട്ടി. പിതാവ് ഈ സമയം സ്വന്തമായി ലളിത സ്റ്റുഡിയോ തുടങ്ങിയിരുന്നു. ലളിത സ്റ്റുഡിയോയുടെ ഡാര്‍ക്ക് റൂമില്‍ പിതാവ് തളര്‍ന്നുവീണു. ഇതോടെ, കുടുംബത്തിന്‍റെ പ്രവര്‍ത്തനം താളംതെറ്റി. കെ.പി.എ.സിയില്‍ നടിയാകുകയെന്നതായിരുന്നു സ്വപ്നം. ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠിത്തം നിര്‍ത്തി. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ബലിയെന്ന നാടകത്തിലൂടെയാണ് കെ.പി.എ.സിയിലെത്തിയത്. അതിനുശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി. അഭിനയ മികവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണ നേടി, 550ഓളം സിനിമകളില്‍ അഭിനയിച്ചു. നാടകീയത ഒട്ടുമില്ലാത്ത തനിമയാര്‍ന്ന അഭിനയം വെള്ളിത്തിരയിലെത്തിച്ച അഭിനയപ്രതിഭ ചങ്ങനാശ്ശേരിക്കാരുടെ ഓര്‍മയിലും നിറഞ്ഞു നില്‍ക്കുന്നു. നിരവധി കലാകാരന്മാരെ വെള്ളിത്തിരക്ക് സമ്മാനിച്ച ചങ്ങനാശ്ശേരിയില്‍നിന്ന് നാടകത്തിലൂടെയാണ് കെ.പി.എ.സി ലളിതയും തുടക്കം കുറിച്ചതെന്നത് ചങ്ങനാശ്ശേരിക്കാരുടെ ഓര്‍മയിലും നിറഞ്ഞുനില്‍ക്കുന്നു. കെ.പി.എ.സി ലളിത: കലയും ജീവിതവും തമ്മിൽ വേർതിരിക്കാനാവാത്തവിധം സമർപ്പിതമായ ജീവിതം -ബാനർ സാംസ്കാരിക സമിതി കോട്ടയം: പതിറ്റാണ്ടുകൾ നീണ്ട അഭിനയ സപര്യയിലൂടെ, മലയാള സിനിമ - നാടക രംഗത്ത് ചിരപ്രതിഷ്ഠ നേടിയ കെ.പി.എ.സി ലളിതയുടെ വേർപാടിൽ ബാനർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കലയും ജീവിതവും തമ്മിൽ വേർതിരിക്കാനാവാത്തവിധം സമർപ്പിതമായിരുന്നു കെ.പി.എ.സി ലളിതയുടെ അഭിനയ കലാജീവിതം. കെ.പി.എ.സി ലളിതയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത അഭിനയ കലാലോകത്ത് വളരെക്കാലം നിലനിൽക്കുകതന്നെ ചെയ്യും. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ലളിതമായി അവതരിപ്പിച്ച കെ.പി.എ.സി ലളിതയുടെ കഥാപാത്രങ്ങൾ എപ്പോഴും ആസ്വാദക മനസ്സുകളിൽ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story