Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:09 AM GMT Updated On
date_range 25 Feb 2022 12:09 AM GMTപുഞ്ചക്കൊയ്ത്തിന് ഇക്കുറി ചെലവേറും
text_fieldsbookmark_border
കൊയ്ത്തുയന്ത്രങ്ങളുടെ വാടകയിൽ വർധന കോട്ടയം: നിരക്ക് വർധനയോടെ കൊയ്ത്തുയന്ത്രങ്ങളുടെ വാടക നിശ്ചയിച്ചു. ജില്ലയിൽ പുഞ്ചക്കൊയ്ത്തിന് സാധാരണ പ്രദേശത്ത് മണിക്കൂറിന് പരമാവധി 2000 രൂപയും വള്ളത്തിൽ കയറ്റിക്കൊണ്ടു പോകുന്ന സ്ഥലത്ത് 2300 രൂപയും ഈടാക്കാനാണ് ധാരണ. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, പാഡി മാർക്കറ്റിങ് അധികൃതർ, കൊയ്ത്തുയന്ത്ര ഏജന്‍റുമാർ, യന്ത്രഉടമകൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ വള്ളത്തിൽ കയറ്റിക്കൊണ്ടു പോകുന്ന സ്ഥലത്ത് 2200 രൂപയായിരുന്നു വാടക. ഡീസൽ വിലവർധനയടക്കം ചൂണ്ടിക്കാട്ടി യന്ത്രഉടമകൾ നിരക്ക് വർധന ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് 100 രൂപയുടെ വർധന വരുത്താനുള്ള തീരുമാനം. പരമാവധി തുകയാണിതെന്നും കർഷകരും യന്ത്ര ഉടമകളും ചർച്ച നടത്തി ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിക്കാനാകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, ആലപ്പുഴയിൽ കോട്ടയത്തെക്കാൾ കുറഞ്ഞനിരക്കാണ് വാടകയായി ഈടാക്കുന്നത്. സാധാരണ പ്രദേശത്ത് മണിക്കൂറിന് 1900 രൂപയും വള്ളത്തിൽ കയറ്റിക്കൊണ്ടുപോകുന്ന സ്ഥലത്ത് 2000 രൂപയും ഈടാക്കാനാണ് കഴിഞ്ഞദിവസം ആലപ്പുഴയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചത്. ജില്ലയിൽ മാർച്ച് അഞ്ചോടെ പുഞ്ചക്കൊയ്ത്തിന് തുടക്കമാകും. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് വിവിധ സമയങ്ങളിൽ വിതയിറക്കേണ്ടി വന്നതിനാൽ മേയ് അവസാനത്തോടുകൂടി മാത്രമേ ഇത്തവണ വിളവെടുപ്പ് പൂർത്തിയാകൂ. നെല്ല് സംഭരിക്കാൻ മില്ലുടമകൾക്കും കരാർ നൽകിയിട്ടുണ്ട്. ജില്ലയിൽ 250ഓളം കൊയ്ത്തുയന്ത്രങ്ങൾ ആവശ്യമാണെന്നാണ് കണക്ക്. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം പാടശേഖരസമിതികളും കൊയ്ത്തുയന്ത്ര ഏജന്‍റുമാരുമായി ധാരണയിലെത്തിയിരുന്നു. മുൻവർഷങ്ങളിൽ യന്ത്രക്ഷാമം ചൂണ്ടിക്കാട്ടി എജന്‍റുമാർ വാടക ഉയർത്തിയിരുന്നു. ഇത്തരം നടപടികൾ അനുവദിക്കില്ലെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കൊയ്യാൻ എടുക്കുന്ന സമയം ഏകീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പാടത്തിന്‍റെ സ്വഭാവം അനുസരിച്ചാണ് സമയമെടുക്കുന്നതെന്നും ബോധപൂർവം വൈകിക്കില്ലെന്ന് യന്ത്ര ഉടമകൾ ഉറപ്പുനൽകിയതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകാലങ്ങളിൽ കാലപ്പഴക്കം ഏറെയുള്ള യന്ത്രങ്ങളാണ് വ്യാപകമായി എത്തിക്കുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു. ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുന്നതുമൂലം കൊയ്ത്ത് പൂർത്തിയാകാൻ ഏറെ സമയമെടുക്കുന്നതായും ആക്ഷേപങ്ങളുണ്ടായി. ഇത്തരം നടപടി സ്വീകരിക്കരുതെന്നും കൃഷി വകുപ്പ് എജന്‍റുമാരെ അറിയിച്ചിട്ടുണ്ട്. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് ജില്ലയിൽ നെൽകൃഷി. അത്യുൽപാദന ശേഷിയുള്ള വിത്തിനമായ ഉമയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ കുറഞ്ഞ അളവിൽ ജ്യോതിയും കൃഷി ചെയ്യുന്നു. നെല്ലുല്പാദന വർധന ലക്ഷ്യമിട്ട് വിവിധ പദ്ധതികളും ജില്ലയിൽ നടപ്പാക്കുന്നുണ്ട്. 'ഒരുപൂ കൃഷി ഇരുപ്പൂ ആക്കൽ'എന്ന പദ്ധതി വഴി ഹെക്ടറിന് 10,000 രൂപവരെ സബ്‌സിഡിയായി കർഷകർക്ക് നൽകുന്നുണ്ട്. ഇതിന്‍റെ ആദ്യപടിയായി വൈക്കം ബ്ലോക്കിലെ തലയാഴം പഞ്ചായത്തിൽ 160 ഹെക്ടറിലും ഏറ്റുമാനൂർ ബ്ലോക്കിലെ കുമരകം പഞ്ചായത്തിൽ 62 ഹെക്ടറിലുമായി മൊത്തം 222 ഹെക്ടർ ഭൂമിയിൽ പദ്ധതി നടപ്പാക്കി കഴിഞ്ഞു. കൃഷിക്കും മറ്റു ജലസേചനത്തിനുമായി സൗജന്യ വൈദ്യുതിയും ഉൽപാദന ബോണസായി ഹെക്ടറിന് 1000 രൂപയും പരമ്പരാഗത നെൽകൃഷി ഇനങ്ങൾക്ക് ഹെക്ടറിന് 10,000 രൂപയും കർഷകർക്ക് നൽകുന്നുണ്ട്. lead 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story