Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅരനൂറ്റാണ്ടത്തെ ഒളിവ്​...

അരനൂറ്റാണ്ടത്തെ ഒളിവ്​ ജീവിതത്തിനൊടുവിൽ അള്ളുങ്കൽ ശ്രീധരൻ ഓർമയായി

text_fields
bookmark_border
നെടുങ്കണ്ടം: പുല്‍പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായി 'മാവടി തങ്കപ്പൻ' എന്ന പേരില്‍ അരനൂറ്റാണ്ടിലധികമായി ഇടുക്കിയിൽ ഒളിവുജീവിതം നയിച്ചുവന്ന അള്ളുങ്കല്‍ ശ്രീധരന്‍ (80) നിര്യാതനായി. 1968 നവംബർ 24ന്​ നക്സൽ വർഗീസിന്‍റെ നേതൃത്വത്തിൽ വയനാട്ടെ പുൽപള്ളി പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീധരൻ. ഭാര്യ: സുമതി. ​മക്കൾ: അഭിലാഷ്​, അനില. മരുമക്കൾ: രശ്മി, സാജു. പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ച സംഘത്തിൽ ശ്രീധരനൊപ്പം കെ. അജിത, തേറ്റമല കൃഷ്ണൻകുട്ടി, ഫിലിപ്​ എം. പ്രസാദ്​ തുടങ്ങിയവരും ഉണ്ടായിരുന്നു. കീഴ്​കോടതി ശ്രീധരനെ മാത്രം വെറുതെവിട്ടു. എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോൾ അപ്പീൽ കോടതിയിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതറിഞ്ഞ്​ ഒളിവിൽപോയ ശ്രീധരൻ ഇടുക്കിയിലാണ്​ എത്തിയത്​. ഈ മൂന്നുവർഷം മധ്യതിരുവിതാംകൂറിൽ പലയിടത്തും കർഷകരെയും ആദിവാസികളെയും സംഘടിപ്പിച്ചു. നെടുങ്കണ്ടത്തിനടുത്ത് മാവടിയില്‍ കൃഷിയും മറ്റുമായി ഒളിവിൽ കഴിയുന്നതിനിടയില്‍ 1984ല്‍ വിനോദ്മിത്ര ജനറൽ സെക്രട്ടറിയായ സി.പി.ഐ-എം.എല്‍ കൂട്ടാറ്റില്‍ ഇടുക്കി ജില്ല ഘടകം രൂപവത്​കരിച്ചപ്പോള്‍ ശ്രീധരന്‍ അതിന്‍റെ ജില്ല കമ്മിറ്റി അംഗമായി. അള്ളുങ്കൽ ശ്രീധരൻ എന്ന പേര്​ ഉപേക്ഷിച്ച്​ പുതിയ പേരും സ്വീകരിച്ചു. കൃഷിപ്പണികളുമായി ജീവിച്ച ഈ വിപ്ലവകാരിയെ അയൽവാസികൾ പോലും തിരിച്ചറിഞ്ഞില്ല. വർഗീസിനും കുന്നക്കൽ നാരായണനുമൊപ്പം പൊലീസ്​ സ്​റ്റേഷന്​ ആക്രമണത്തിന്​ പുറപ്പെടുമ്പോൾ ശ്രീധരൻ പുൽപള്ളിയിലായിരുന്നു. ഭാര്യയും നാല്​ പെൺമക്കളുമുണ്ടായിരുന്നു. കേസിൽ ഭാര്യ ശ്രീധരനെതിരെ മൊഴി നൽകിയതോടെ കുടുംബവുമായി അകന്നു. പുൽപള്ളിയിലുണ്ടായിരുന്ന അഞ്ചേക്കർ ഭൂമി ​മക്കൾ വീതംവെച്ചെടുത്തു. ഒളിവ്​ ജീവിതത്തിനായി തെരഞ്ഞെടുത്ത ഗ്രാമത്തിൽനിന്ന്​ തന്നെയാണ്​ രണ്ടാമ​ത്​ വിവാഹം കഴിച്ചത്​. വർഗീസുമായി ചുരുങ്ങിയ കാലത്തെ ബന്ധമാണുണ്ടായിരുന്നതെങ്കിലും അവസാനംവരെ അദ്ദേഹത്തോടുള്ള സ്​നേഹവും ആരാധനയും ശ്രീധരൻ മനസ്സിൽ സൂക്ഷിച്ചു. തന്നെ പിടിച്ചുനിർത്തിയതും ഏത്​ പ്രതിസന്ധി ഘട്ടത്തെയും തരണംചെയ്യാൻ ആത്മധൈര്യം നൽകിയതും വർഗീസാണെന്നായിരുന്നു ശ്രീധരന്‍റെ പക്ഷം. തന്‍റെ രണ്ടാംപേരും ജീവിക്കുന്ന നാടും വെളിപ്പെടുത്താൻ ശ്രീധരൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ചിത്രം: TDG100 Allungal Sreedharan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story