Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'എ‍‍െൻറ കേരളം'...

'എ‍‍െൻറ കേരളം' പ്രചാരണയാത്രക്ക്​ തുടക്കമായി

text_fields
bookmark_border
'എ‍‍ൻെറ കേരളം' പ്രചാരണയാത്രക്ക്​ തുടക്കമായി കോട്ടയം: സർക്കാറി‍ൻെറ ഒന്നാം വാർഷികാഘോഷ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'എ‍‍ൻെറ കേരളം' പ്രചാരണയാത്രക്ക്​ തുടക്കമായി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രചാരണയാത്ര പൊൻകുന്നം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്കുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം മിനി സേതുനാഥ്, പഞ്ചായത്ത്​ അംഗം ഐ.എസ്. രാമചന്ദ്രൻ നായർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, പൊൻകുന്നം പ്രസ് സെന്‍റർ പ്രസിഡന്‍റ്​ എസ്. ബിജു എന്നിവർ സംസാരിച്ചു. ഏപ്രിൽ 20 മുതൽ 27വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണനമേളയുടെയും ജില്ലതല വാർഷികാഘോഷത്തി‍ൻെറയും ഭാഗമായാണ് പ്രചാരണയാത്ര സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ്, പഞ്ചായത്ത്​ അംഗങ്ങളായ ബിജു പാപ്പയാല, വി.പി. രാജൻ, മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. മണിമല ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ.എസ്. ശ്രീജിത് ഉദ്​ഘാടനം ചെയ്തു. KTL Ente keralam ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'എ‍ൻെറ കേരളം' പ്രചാരണയാത്രയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പര്യടനം പൊൻകുന്നം ബസ് സ്റ്റാൻഡിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story