Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചാലച്ചിറ തോട് വീണ്ടും...

ചാലച്ചിറ തോട് വീണ്ടും ചീഞ്ഞുനാറുന്നു തോട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം

text_fields
bookmark_border
ചാലച്ചിറ തോട് വീണ്ടും ചീഞ്ഞുനാറുന്നു  തോട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം
cancel
ചങ്ങനാശ്ശേരി: മഴയിൽ ഒഴുകിയെത്തിയ വീട്ടുമാലിന്യങ്ങളാൽ നിറഞ്ഞ്​ ചാലച്ചിറ തോട്. വൻതോതിലാണ്​ വീട്ടുമാലിന്യം ചാലച്ചിറ തോട്ടിലെ അമ്പലക്കുളത്തിന് സമീപം അടിഞ്ഞുകിടക്കുന്നത്. ഇവിടം മുതല്‍ ചാലച്ചിറതോട് മാലിന്യവാഹിനിയായി മാറുകയാണ്. രൂക്ഷഗന്ധമാണ് ഇപ്പോള്‍ തോട്ടില്‍നിന്ന്​ ഉയരുന്നത്. പണ്ട് കരിക്കണ്ടം പാടത്ത് കൃഷിയില്ലാത്തതായിരുന്നു ഇതിന്​ കാരണമായി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പാടത്ത് കൃഷി ആരംഭിച്ചിട്ടും സ്ഥിതിക്ക്​ മാറ്റമില്ല. കൊച്ചുപറമ്പില്‍ കടവ് മുതല്‍ വെള്ളം കറുത്തിരുണ്ട നിലയിലാണ്. ഇതുമൂലം സമീപത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ നിറവും രുചിയും മാറിത്തുടങ്ങിയതായി സമീപവാസികള്‍ പറയുന്നു. ചാലച്ചിറ തോട്ടിലെ വെള്ളത്തെ ആശ്രയിച്ച് ജലനിധി പദ്ധതിയടക്കം മൂന്നുനാലു കുടിവെള്ള പദ്ധതികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിണറുകളില്‍ ക്ലോറിനൈസേഷന്‍ നടത്തണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. പേരിനുള്ള മാലിന്യനീക്കത്തിന്​ പകരം തോട്ടിലെ മാലിന്യം പൂര്‍ണമായും നീക്കംചെയ്യാൻ ഭരണസമിതി തയാറാകണമെന്ന്​ ഇത്തിത്താനം വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഡോ. റൂബിള്‍ രാജ്, പ്രസന്നന്‍ ഇത്തിത്താനം, ബിനില്‍ സി.അനില്‍മന്ദിരം, ജോസ് തെക്കേക്കര, അമല്‍ ഐസണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. KTL CHR 3 chalachira ചാലച്ചിറ തോട് lead 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story