Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:12 AM GMT Updated On
date_range 4 May 2022 12:12 AM GMTസില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സത്യഗ്രഹ സമരം
text_fieldsbookmark_border
ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ല കണ്‍വീനര്‍ അഡ്വ. ബിനോയ് പുല്ലത്തില്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളി റീത്തുപള്ളി ജങ്ഷനില്‍ തുടങ്ങിയ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, കെ.പി.സി.സി സെക്രട്ടറി സുധ കുര്യന്, കെ. ശൈവപ്രസാദ്, എസ്. രാജീവന്, തോമസ് കെ. മാറാട്ടുകളം, മിനി കെ. ഫിലിപ്പ്, എ. ഷൈജു, സൈന തോമസ്, ജോണിക്കുട്ടി പുന്നശ്ശേരില്‍, ഡോ. സാജു കണ്ണന്തറ, പ്രിന്‍സ് മാമ്മൂട്ടില്‍, ആന്റണി ജേക്കബ്, പ്രഫ. കെ.എം. തോമസ്, ശശികുമാര്‍ പാലക്കുളം, ടോമിച്ചന് പുത്തന്‍പുരക്കല്‍, ജോയി തോമസ്, തോമസ് കൊരണ്ടിത്താനം, ജിജി ഈയ്യാലില്, ദേവസ്യ പുന്നമൂട്ടില്‍, അപ്പിച്ചന്‍ എഴുത്തുപള്ളി, ബിന്‍സി ബിനോയ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story