Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:13 AM GMT Updated On
date_range 4 May 2022 12:13 AM GMTഎഴുപതിന്‍റെ നിറവിൽ കോട്ടയത്തിന്‍റെ മനസ്സ് കീഴടക്കി 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'
text_fieldsbookmark_border
കോട്ടയം: അവതരണത്തിന്റെ 70ആം വർഷത്തിലും സദസ്സ് കീഴടക്കി 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അരങ്ങത്ത്. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു നടക്കുന്ന എന്‍റെ കേരളം പ്രദർശന-വിപണനമേളയുടെ കലാവേദിയിലാണ് നാടകം വീണ്ടും അരങ്ങേറിയത്. കേരളത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റത്തിന് ഊർജം പകർന്ന കെ.പി.എ.സിയുടെ നാടകത്തെ നിറഞ്ഞ സദസ്സാണ് വരവേറ്റത്. മന്ത്രി വി.എൻ. വാസവൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് അസോ. ജില്ല സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.വി. സുനിൽ ജനപ്രതിനിധികൾ തുടങ്ങിയവർ പ്രേക്ഷകരായെത്തി. ആർട്ടിസ്റ്റ് സുജാതൻ, പി.ആർ. ഹരിലാൽ, പ്രദീപ് മാളവിക, കെ.പി.എ.സി. രാജേന്ദ്രൻ, ചിത്രകാരൻ പി.സി. മാമൻ, നടൻ കോട്ടയം വർഗീസ്, കോട്ടയം പുരുഷൻ, നടിമാരായ ആലീസ് പോൾ, അമ്മിണി ജോർജ്, ലൈല ദേവി, നാടക സംവിധായകൻ ഓണംതുരുത്ത് രാജശേഖരൻ, കെ.പി.എ.സി ഗോപിനാഥൻ തമ്പി, ഗിറ്റാറിസ്റ്റ് കോട്ടയം സണ്ണി, സംവിധായകൻ വയല വിനയചന്ദ്രൻ, മണികണ്ഠദാസ്, കലാനിലയം ശാന്ത, കെ.പി.എ.സി നാടക സമിതി അംഗങ്ങളായ ജോണി, മുഹമ്മദ് കുറുവ, വൈശാഖൻ, കലേഷ്, മനോജ്, പ്രദീപ് തോപ്പിൽ, താമരക്കുളം മണി, അനിത ശെൽവി, സ്നേഹ, അഞ്ജലി കൃഷ്ണ, ജോസ്, തമ്പി, കുമാർ, രാജേന്ദ്രൻ, ലാൽ, അനിൽ എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story