Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:03 AM GMT Updated On
date_range 5 May 2022 12:03 AM GMTവാസുദേവ ബ്രഹ്മാനന്ദ തീര്‍ഥ അന്തരിച്ചു
text_fieldsbookmark_border
കോട്ടയം: തിരുനക്കര ശ്രീരാമ ഹനുമദ് ദേവസ്ഥാനത്തിലെ തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠം മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീര്‍ഥ (68) അന്തരിച്ചു. ഗുരുവായൂര്‍ മേലേടത്തുമനയിലെ ശങ്കരന്‍ നമ്പൂതിരിയുടെയും പരേതയായ സാവിത്രി അന്തര്‍ജനത്തിന്‍റെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ പുത്രനായിട്ടായിരുന്നു വാസുദേവന്‍ നമ്പൂതിരിയുടെ ജനനം. ഗുരുവായൂര്‍ തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെയും എടവഴിപ്പുറം കൃഷ്ണന്‍ നമ്പൂതിരിയുടെയും ശ്രീരാമ ബ്രഹ്മാനന്ദ തീര്‍ഥയുടെയും ശിഷ്യത്വം സ്വീകരിച്ച വാസുദേവന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെയും നാരായണാലയത്തിലെയും നാമജപ സംഘത്തിലെയും നിറസാന്നിധ്യമായിരുന്നു. സന്യാസം സ്വീകരിക്കുന്നതുവരെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയായി സേവനമനുഷ്ഠിച്ചു. 2000 മേയ് 15ന് വെര്‍മനത്തൂര്‍ മൂപ്പില്‍ സ്വാമിയാരില്‍നിന്നുമാണ് സന്യാസം സ്വീകരിച്ചത്. മലപ്പുറം താനൂര്‍ തൃക്കൈക്കാട്ട് മഠത്തില്‍ അഞ്ചുവര്‍ഷം സന്യാസവൃത്തിയിലായിരുന്നു. പിന്നീട് മൂന്നുവര്‍ഷം തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായും സേവനം അനുഷ്ഠിച്ചു. 14 വര്‍ഷമായി തിരുനക്കര തൃക്കൈക്കാട്ട് മഠത്തിലെ മൂപ്പില്‍ സ്വാമിയാരാണ്. കേരളത്തിലെ ശ്രീശങ്കര പരമ്പരയിലെ 49ാമത്തെ സ്വാമിയാരാണ് വാസുദേവ ബ്രഹ്മാനന്ദ തീര്‍ഥ. കോട്ടയത്തെ 26ാമത്തെ സ്വാമിയാരും. തിരുനക്കര സ്വാമിയാര്‍ മഠത്തിലെ സന്യാസിയായിരുന്ന വെമ്മറത്ത് രാമാനന്ദ തീര്‍ഥയുടെ പിന്‍ഗാമിയായിട്ടായിരുന്നു അദ്ദേഹം ചുമതല ഏറ്റെടുക്കുന്നത്. സഹോദരങ്ങൾ: ഗുരുവായൂർ കേശവൻ നമ്പൂതിരി ( റിട്ട. പ്രഫസർ, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്), സുഭദ്ര. സംസ്കാരം നടത്തി. പടം KTD Swamiyar to Kuttan Thirumeni 68 KTM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story