Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:03 AM GMT Updated On
date_range 5 May 2022 12:03 AM GMTഎം.ജിയിൽ സംഗീത ചികിത്സാലാബ്
text_fieldsbookmark_border
കോട്ടയം: എം.ജി സർവകലാശാല ഇന്‍റർ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് തുറന്ന (ഐ.യു.സി.എസ്.എസ്.എം) മ്യൂസിക് തെറപ്പി ലാബിന്‍റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. അവരുടെ മാനസിക ചിന്തകളും ശാരീരിക പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് സഹായിക്കുന്ന വിധത്തിൽ താളബോധം സൃഷ്ടിച്ചെടുക്കുന്നതിന് ആവശ്യമായ 24 തരത്തിലുള്ള സംഗീതോപകരണങ്ങളാണ് ലാബിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇവർക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ ഒരു മ്യൂസിക് തെറപ്പിസ്റ്റിന്‍റെ സേവനവും ഇവിടെ ഒരുക്കും. പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗം ഡോ. കെ.എം. സുധാകരൻ, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് മേധാവി പ്രഫ. പി.ടി. ബാബുരാജ്, ഡോ. കെ. ജയചന്ദ്രൻ, തെറപ്പിസ്റ്റും സെന്‍ററിലെ ഫാക്കൽറ്റി അംഗവുമായ ഡോ. എം. സ്മിത, ആർ രത്‌നശ്രീ എന്നിവർ സംസാരിച്ചു. പടം KTG Music Therapy മഹാത്മാഗാന്ധി സർവകലാശാലയിൽ സജ്ജീകരിച്ച മ്യൂസിക് തെറപ്പി ലാബ് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story