Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:13 AM GMT Updated On
date_range 5 May 2022 12:13 AM GMTവെള്ളത്തിൽ മുങ്ങിയാലുള്ള പ്രഥമ ശുശ്രൂഷ അറിയാം
text_fieldsbookmark_border
-പാക്കേജ്-- . വെള്ളത്തിൽ മുങ്ങിപ്പോയ ആളെ പുറത്തെടുത്തുകഴിഞ്ഞാൽ കമിഴ്ത്തിക്കിടത്തി കൈ രണ്ടും ശരീരത്തിന്‍റെ ഇരുവശത്തും വെച്ച് തല ഒരുവശത്തേക്ക് ചരിച്ചുവെക്കണം. വായിൽ കല്ല്, മണ്ണ് ചളി എന്നിവയുണ്ടെങ്കിൽ മാറ്റണം. . കിടക്കുന്നയാളുടെ ഇടതുവശത്തു മുട്ടുകുത്തിനിന്ന് രണ്ടുകൈകളും വാരിയെല്ലിന്‍റെ ഇടതുവശത്തും ചേർത്തുവിടർത്തിപ്പിടിച്ച് നെഞ്ച് തറയോടുചേർത്ത് അമർത്തണം. ശരീരത്തിന്‍റെ ഭാരം മുഴുവൻ കൈകളിൽ നൽകിവേണം ചെയ്യാൻ. ഇങ്ങനെ 16, 20 പ്രാവശ്യം ചെയ്യാം. . മലർത്തിക്കിടത്തി വായോടു വായ് ചേർത്തുവെച്ച് ശക്തിയായി ഊതി ശ്വാസം കൊടുക്കാം. തുടർന്ന് ഒരാൾ നെഞ്ചിന്‍റെ ഇരുവശത്തും ശക്തിയായി അമർത്തുക. ഇതു നാലുപ്രാവശ്യം ചെയ്തുകഴിഞ്ഞ് അടുത്തയാൾ ഒരു പ്രാവശ്യം വായോടുവായ് ചേർത്തു ശ്വാസം നൽകാം. . ശരീരം തിരുമ്മി ചൂടാക്കുക, രക്തസ്രാവം ഉണ്ടെങ്കിൽ തടയാൻ വേണ്ടതു ചെയ്യുക, മുഷ്ടി ചുരുട്ടി നെഞ്ചിന്റെ നടുവിലായി കുത്തുക ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കാൻ . മദ്യപിച്ചോ ലഹരിപദാർഥങ്ങൾ ഉപയോഗിച്ചതിനു ശേഷമോ ജലാശയങ്ങളിൽ ഇറങ്ങരുത് . വള്ളത്തിൽ യാത്ര ചെയ്യുന്നത് ഇരുന്നുമാത്രം. . അപസ്മാര ബാധ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ഇറങ്ങരുത്. . സാഹസിക രംഗങ്ങൾ അഭിനയിക്കുന്നതിനായി കൈകാലുകൾ കെട്ടിയും മുഖം മറച്ചും ഉള്ള അഭ്യാസങ്ങൾ ജലാശയങ്ങളിൽ നടത്തരുത്. . കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം. വീടിനടുത്ത് ജല സ്രോതസ്സുകളുള്ളവർ പ്രത്യേകിച്ചും . പരിചിതമോ, അപരിചിതമോ ആയ വെള്ളക്കെട്ടുകളിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ഇറങ്ങരുതെന്ന് കുട്ടികളെ പഠിപ്പിക്കണം . വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാനുള്ള ലളിതമായ സുരക്ഷ മാർഗനിർദേശങ്ങൾ കുട്ടികളെ പരിശീലിപ്പിക്കണം. . നീന്തലറിയില്ലെങ്കിൽ വെള്ളത്തിൽ വീണവരെ രക്ഷിക്കാനായി പിന്നാലെ ചാടുന്നതും അപകടത്തിന് ഇടയാക്കും. . സമൂഹ മാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്യാനായി വെള്ളക്കെട്ടുകൾക്കരികിൽ അപകടകരമായി പോസ് ചെയ്യുന്നത് ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story