Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:04 AM GMT Updated On
date_range 10 May 2022 12:04 AM GMTഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്നത് ഗുണപരമായ മാറ്റങ്ങൾക്കുള്ള പദ്ധതികൾ -മന്ത്രി ആർ. ബിന്ദു
text_fieldsbookmark_border
കോട്ടയം: ഉന്നത സാങ്കേതിക വിദ്യയും പുതിയ അറിവുകളും സ്വായത്തമാക്കിയ പുതുതലമുറ കൊണ്ടുവരുന്ന സൃഷ്ടിപരമായ ആശയങ്ങളെ ഉല്പാദന മേഖലയിലേക്ക് വഴിതിരിച്ചുവിട്ട് സമൂഹത്തിന്റെ പൊതുവായ പുരോഗതി ഉറപ്പുവരുത്തുന്നതിനുള്ള നയങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാല ഇന്നവേഷൻ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച വിവിധ ഹബുകളുടെയും സർവകലാശാലയുടെ ഡിജിറ്റൽവത്കരിച്ച ടാബുലേഷൻ രജിസ്റ്ററുകൾ -ഡിജി ആർക്കൈവ് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഇന്നവേഷൻ ഫൗണ്ടേഷന് കീഴിലുള്ള ഹൈ-പെർഫോർമൻസ് കംപ്യൂട്ടിങ് ഇൻകുബേറ്ററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും ഓഡിയോ റെക്കാഡിങ് സ്റ്റുഡിയോ ഉദ്ഘാടനം സിൻഡിക്കേറ്റ് അംഗം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയും നിർവഹിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. എ. ജോസ്, ഡോ. റോബിനറ്റ് ജേക്കബ്, രജിസ്ട്രാർ പ്രഫ. ബി. പ്രകാശ്കുമാർ എന്നിവർ പങ്കെടുത്തു. റൂസ (ആർ.യു.എസ്.എ) പദ്ധതിക്ക് കീഴിൽ 7.5 കോടി രൂപ ചെലവഴിച്ചാണ് ഇന്നവേഷൻ ഫൗണ്ടേഷൻ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ ഫെസിലിറ്റീസ് ആൻഡ് കരിയർ ഹബുകൾ സജ്ജീകരിച്ചിട്ടുള്ളത്. സർവകലാശാല പ്രവർത്തനമാരംഭിച്ച 1983 മുതലുള്ള ടാബുലേഷൻ രജിസ്റ്ററുകൾ സർക്കാർ പദ്ധതി വിഹിതത്തിൽനിന്ന് 1.43 കോടി രൂപ ചെലവഴിച്ച് ഡിജിറ്റൽവത്കരിച്ചാണ് ഡിജി-ആർക്കൈവ് പദ്ധതി നടപ്പാക്കിയത്. ആധുനിക സൗകര്യങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാകേന്ദ്രം ക്രമീകരിച്ചത് സംസ്ഥാന സർക്കാറിന്റെ പദ്ധതി വിഹിതത്തിൽനിന്നുള്ള 1.1 കോടി രൂപ ഉപയോഗിച്ചും. KTG MINISTER BINDU- മഹാത്മാഗാന്ധി സർവകലാശാലയിൽ പുതുതായി സജ്ജീകരിച്ച ഇന്നവേഷൻ ഫൗണ്ടേഷൻ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ ഫെസിലിറ്റീസ് ആൻഡ് കരിയർ ഹബുകളുടെ ഉദ്ഘാടനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story