Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:07 AM GMT Updated On
date_range 10 May 2022 12:07 AM GMTകാറ്റിൽ ആടിയുലഞ്ഞ് വാഴൂർ; ആറ് വീടുകൾ പൂർണമായി തകർന്നു
text_fieldsbookmark_border
ചാമംപതാൽ: തിങ്കളാഴ്ച പുലര്‍ച്ചയുണ്ടായ ശക്തമായ കാറ്റില്‍ വാഴൂര്‍ പഞ്ചായത്തില്‍ ആറ് വീടുകള്‍ പൂർണമായും 30 വീടുകൾ ഭാഗികമായും തകര്‍ന്നു. പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തിങ്കളാഴ്ച പുലര്‍ച്ച അഞ്ചരയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ തീർഥപാദപുരം കുളത്തുങ്കല്‍ എന്‍.ജി. രാജപ്പന്‍, ചാമംപതാല്‍ മാരാംകുന്നില്‍ സാദിഖ്, ബി.ജെ.പി വാഴൂര്‍ മണ്ഡലം പ്രസിഡന്‍റ് തുണ്ടത്തില്‍ ടി.ബി. ബിനു, മാരാംകുന്ന് മങ്ങാട്ടുകാവില്‍ പി.പി. രാജു, ഇളപ്പുങ്കല്‍ കരിനാട്ടുപറമ്പില്‍ രാജപ്പന്‍ ചെട്ടിയാര്‍, ഉള്ളായത്തില്‍ കൂലിപ്പറമ്പില്‍ തോമാച്ചന്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. തോമാച്ചൻെറ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിന് മുകളിലേക്കും മരം വീണു. കുളത്തുങ്കൽ എൻ.ജി. രാജപ്പൻെറ മകൾ വിസ്മയക്ക് മേൽക്കൂരയിൽനിന്ന് ഷീറ്റ് വീണ് കാലിന് പരിക്കേറ്റു. ചാമംപതാൽ മൈലാടിയിൽ പി.എം. വർഗീസിൻെറ കാറിനു മുകളിലേക്ക് മരംവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് 55 വൈദ്യുതി തൂണുകള്‍ നിലംപൊത്തി. പഞ്ചായത്തിലെ നെടുമാവ്, കൊടുങ്ങൂര്‍, ടി.പി പുരം, ചാമംപതാല്‍ മേഖലകളിലാണ് കാറ്റ് നാശംവിതച്ചത്. നിരവധിപേരുടെ റബര്‍ മരങ്ങള്‍ ഒടിഞ്ഞു. ആഞ്ഞിലി, പ്ലാവ് തുടങ്ങിയ കൂറ്റന്‍ മരങ്ങളും നിലംപൊത്തി. മരങ്ങള്‍ വീണ് റോഡുകളില്‍ ഗതാഗത തടസ്സമുണ്ടായി. കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്നിരക്ഷസേനയെത്തി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൊടുങ്ങൂര്‍-മണിമല റോഡ്, കൊടുങ്ങൂര്‍ അമ്പലം-ചാമംപതാല്‍ റോഡിലും ഗതാഗതം തടസ്സപ്പെട്ടു. മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. എസ്.വി.ആര്‍.വി എന്‍.എസ്.എസ് സ്‌കൂളിൻെറ ഓപണ്‍ ഓഡിറ്റോറിയത്തിൻെറ മേല്‍ക്കൂര ശക്തമായ കാറ്റില്‍ സമീപത്തെ കെട്ടിടത്തിന് മുകളില്‍ക്കൂടി പറന്ന് സ്‌കൂള്‍ മൈതാനത്ത് വീഴുകയായിരുന്നു. പകല്‍ സമയത്തല്ലാത്തതിനാല്‍ അപകടം ഒഴിവായി. സ്‌കൂളിൻെറ ഒരു കെട്ടിടത്തിൻെറ മേല്‍ക്കൂരയിലെ ഓടുകളും നിലംപൊത്തി. വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രഞ്ജിനി ബേബി, പഞ്ചായത്ത് അംഗങ്ങളായ ശ്രീകാന്ത് പി.തങ്കച്ചന്‍, ഡി. സേതുലക്ഷ്മി, അജിത്കുമാര്‍, ഡെല്‍മ ജോര്‍ജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് അധികൃതരും പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗവും നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി. KTL VZR 2 Wind Disaster Vazhoor ചിത്രവിവരണം വാഴൂര്‍ എസ്.വി.ആര്‍.വി എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഓപണ്‍ സ്റ്റേജിൻെറ മേല്‍ക്കൂര പറന്നുപോയനിലയില്‍ വാഴൂര്‍ എസ്.വി.ആര്‍.വി എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഓപണ്‍ സ്റ്റേജിൻെറ മേല്‍ക്കൂര കാറ്റില്‍ മൈതാനത്ത് വീണപ്പോള്‍ കാറ്റില്‍ മരങ്ങള്‍വീണ് തകര്‍ന്ന വാഴൂര്‍ ടി.പി പുരം കുളത്തുങ്കല്‍ എന്‍.ജി. രാജപ്പൻെറ വീട് ചാമംപതാല്‍ മാരാംകുന്നില്‍ സാദിഖിൻെറ വീടിൻെറ മുകളിലേക്ക് മരംവീണപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story