Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:04 AM GMT Updated On
date_range 11 May 2022 12:04 AM GMTപീഡനം: മാതാവിന്‍റെ സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി ശിക്ഷ നാളെ
text_fieldsbookmark_border
മുട്ടം (ഇടുക്കി): നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവിന്‍റെ സുഹൃത്ത് കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി കണ്ടെത്തി. തിരുവനന്തപുരം കവടിയാർ കടവട്ടൂർ കാസ്റ്റിൽ വീട്ടിൽ അരുൺ ആനന്ദിനെയാണ് കുറ്റക്കാരനാണെന്ന് തൊടുപുഴ പോക്‌സോ കോടതി കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കുട്ടിയുടെ പിതാവിന്റെ മരണശേഷം മാതാവ് പ്രതിക്കൊപ്പം താമസിച്ചുവരുകയായിരുന്നു. നാല് വയസ്സുകാരന്‍റെ സഹോദരൻ ഏഴ് വയസ്സുകാരൻ, അരുൺ ആനന്ദിന്‍റെ ക്രൂരമർദനമേറ്റ് മരിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. 2019 മാർച്ച് 28നാണ് ഏഴ് വയസ്സുകാരന് അരുൺ ആനന്ദിന്റെ ക്രൂരമർദനമേറ്റത്. ചികിത്സയിൽ കഴിഞ്ഞ കുട്ടി ഏപ്രിൽ ആറിന് മരിച്ചു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് നാല് വയസ്സുകാരൻ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. അരുൺ ആനന്ദ് ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ഇനിയും വിചാരണ ആരംഭിച്ചിട്ടില്ല. പോക്‌സോ കേസിലാണ് ഇപ്പോൾ വാദം പൂർത്തിയാക്കി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി. ചിത്രം: TDG 100 prathi arun anand പ്രതി അരുൺ ആനന്ദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story