Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:19 AM GMT Updated On
date_range 25 May 2022 12:19 AM GMTവൈക്കം നഗരസഭയിലെ 13 അംഗൻവാടികൾക്ക് ഫിറ്റ്നസില്ല
text_fieldsbookmark_border
വൈക്കം: നഗരസഭയിലെ 23 അംഗൻവാടിയിൽ 13 എണ്ണത്തിന് ഫിറ്റ്നസ് നൽകാനാവില്ലെന്ന് റിപ്പോർട്ട്. ഷീറ്റ് മേഞ്ഞതും കെട്ടിടത്തിന് കേടുപാടുള്ളതും മരങ്ങൾ അപകടഭീഷണി ഉയർത്തുന്ന അംഗൻവാടി കെട്ടിടങ്ങൾക്കാണ് നഗരസഭ അധികൃതർ ഫിറ്റ്നസ് നിഷേധിച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ട് വൈക്കം നഗരസഭ അസി. എൻജിനീയർ കുടുംബക്ഷേമ വകുപ്പ് അധികൃതർക്ക് കൈമാറി. വൃത്തിഹീനമായി കണ്ടെത്തിയ അംഗൻവാടികളുടെ പരിസരം ശുചീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അടുത്തിടെ, നഗരസഭ 25ആം വാർഡിലെ അംഗൻവാടി കെട്ടിടത്തിൻെറ ഭിത്തി തകർന്നുവീണ് നാലുവയസ്സുകാരന് ഗുരുതര പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ ഇതടക്കം മൂന്ന് അംഗൻവാടികൾക്ക് പ്രവർത്തിക്കാൻ വാടകക്കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. ഫിറ്റ്നസ് ലഭിക്കാത്ത അംഗൻവാടികൾക്കായി ജനപ്രതിനിധികളുടെയും ഐ.സി.ഡി.എസ് പ്രവർത്തകരുടെയും സഹകരണത്തോടെ കുറ്റമറ്റ കെട്ടിടങ്ങൾ കണ്ടെത്തി പ്രവർത്തനമാരംഭിക്കുമെന്ന് ചെയർപേഴ്സൻ രേണുക രതീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story