Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:11 AM GMT Updated On
date_range 23 Feb 2022 12:11 AM GMTഅയ്മനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് മന്ദിരം 25ന് നാടിന് സമർപ്പിക്കും
text_fieldsbookmark_border
കോട്ടയം: ജില്ലയിലെ കെ.എസ്.ഇ.ബി ഓഫിസുകൾക്ക് സ്വന്തം കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള പദ്ധതികൾ യാഥാർഥ്യമാക്കി വൈദ്യുതിവകുപ്പ്. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിനുവേണ്ടി ചെങ്ങളം 110 കെ.വി സബ്സ്റ്റേഷനിൽ ആധുനികരീതിയിൽ നിർമിച്ച മന്ദിരം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കും. ഇതോടനുബന്ധിച്ച് ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി. ലിമിറ്റഡ് ഐ.ടി ആൻഡ് വിതരണ വിഭാഗം ഡയറക്ടർ എസ്. രാജ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് 60 ലക്ഷം രൂപ ചെലവഴിച്ചാണ് 2440 ചതുരശ്ര അടിയിൽ ഇരുനില കെട്ടിടം പൂർത്തിയാക്കിയത്. രാമപുരത്ത് കെട്ടിടവും നാടിന് സമർപ്പിക്കുന്നു കോട്ടയം: രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫിസിനും സെക്ഷൻ ഓഫിസിനുമായി നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷതവഹിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി എന്നിവർ മുഖ്യാതിഥികളാകും. രാമപുരം പഞ്ചായത്തിൻെറ ഉടമസ്ഥതയിലെ കെട്ടിടത്തിലാണ് നിലവിൽ ഈ ഓഫിസുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story