Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:01 AM GMT Updated On
date_range 4 Dec 2021 12:01 AM GMTറെറ: തീർപ്പാക്കിയത് 536 കേസ്
text_fieldsbookmark_border
നവംബര്‍ 30 വരെ രജിസ്റ്റർ ചെയ്തത് 600ലധികം പദ്ധതി കോട്ടയം: റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി തടയുകയും ഉപഭോക്താക്കള്‍ക്കും െഡവലപ്പര്‍മാര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കലുമാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍. അറുനൂറിലേറെ പദ്ധതികളും ഇരുനൂറോളം ഏജൻറുമാരുമാണ് നവംബര്‍ 30 വരെ റെറയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 118 പ്രോജക്ടുകള്‍ പൂര്‍ത്തിയായി. 934 കേസ് രജിസ്റ്റര്‍ ചെയ്തതില്‍ 536 എണ്ണം തീര്‍പ്പാക്കി. കോട്ടയം ജില്ലയില്‍ ഇതുവരെ ആകെ 18 പ്രോജക്ടും 19 ഏജൻറുമാരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ വിപണനം ചെയ്യുന്നതും ദീര്‍ഘകാല പാട്ടത്തിന് നല്‍കുന്നതും പദ്ധതിച്ചെലവിൻെറ 10 ശതമാനം വരെ പിഴയീടാക്കാവുന്ന കുറ്റമാണ്. രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുെടയും വിശദാംശങ്ങളും നിര്‍മാണപുരോഗതിയും rera.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണെന്നും കുര്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവില്‍ നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും വരാന്‍പോകുന്ന പദ്ധതികളും രജിസ്റ്റര്‍ ചെയ്യണം. 2017 േമയ് ഒന്നിന് മുമ്പ് ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച പ്രോജക്ടുകള്‍ ഈ നിയമത്തിൻെറ പരിധിയില്‍ വരില്ല. പ്രോജക്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പറയുന്ന വസ്തുതകള്‍ മാത്രമേ പരസ്യങ്ങളില്‍ കൊടുക്കാന്‍ പാടുള്ളൂ. എല്ലാവിധ പരസ്യങ്ങളിലും റെറയിലെ രജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടായിരിക്കണം. ഫ്ലാറ്റുകളുെടയും അപ്പാര്ട്മൻെറുകളുെടയും ബില്‍റ്റ് ഏരിയ, കാര്‍പറ്റ് ഏരിയ, പാര്‍ക്കിങ് ഇടം, ഗാേരജ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ നിര്‍വചനം ഇതിലുണ്ട്. ഉപഭോക്താക്കളുടെയും ബില്ഡര്മാരുെടയും െഡവലപ്പര്മാരുെടയും പരാതി സ്വീകരിക്കാനും പരിഹരിക്കാനും റെറക്ക് അധികാരമുണ്ട്. ഇരുകൂട്ടെരയും ഒരുപോലെ പരിഗണിച്ചുള്ള പരാതി പരിഹാരമായിരിക്കും നടപ്പാക്കുക. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കുമായി അതോറിറ്റി കോട്ടയത്ത് ബോധവത്കരണ പരിപാടി നടത്തി. ചെയര്‍മാന് പുറമെ അംഗങ്ങളായ അഡ്വ. പ്രീതാ മേനോന്‍, എം.പി. മാത്യൂസ്, സെക്രട്ടറി വൈ. ഷീബാറാണി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story