Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:09 AM GMT Updated On
date_range 1 Dec 2021 12:09 AM GMTജില്ലയിൽ വാക്സിെനടുക്കാതെ 80 അധ്യാപകർ
text_fieldsbookmark_border
കോട്ടയം: അധ്യയനം തുടങ്ങി ഒരുമാസം പിന്നിടുേമ്പാഴും ജില്ലയിൽ പല കാരണങ്ങളാൽ കോവിഡ് വാക്സിെനടുക്കാത്തത് 80 അധ്യാപകർ. കോവിഡ് പ്രതിരോധ നിബന്ധനകളോടെ സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനസജ്ജമാകാനൊരുങ്ങുേമ്പാഴാണ് അധ്യാപകർ തന്നെ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നത്. ഗർഭിണികൾ, മരുന്ന് കഴിക്കുന്നവർ, അലർജിയുള്ളവർ, വിശ്വാസത്തിൻെറ പേരിൽ എടുക്കാത്തവർ എന്നിവരാണ് ഇവർ. ഇവരാരും സ്‌കൂളുകളിൽ ക്ലാസെടുക്കാൻ എത്തിയിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഓൺലൈൻ ക്ലാസുകൾക്കാണ് ഇവരെ ഉപയോഗിക്കുന്നത്. സ്കൂളിൽ വരരുതെന്നും നിർബന്ധിത അവധിയെടുക്കാനും ഈ അധ്യാപകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. നേരത്തേ 500 ലധികം പേർ വാക്സിനെടുക്കാത്തവരുണ്ടായിരുന്നു. പലരെയും ബോധവത്കരണത്തിലൂടെ വാക്സിൻ എടുപ്പിക്കാനായി. കൂടുതൽപേർ വാക്സിനേഷനായി മുന്നോട്ടുവരുമെന്നും വാക്സിനെടുക്കാത്തവരുടെ എണ്ണം ഇനിയും കുറയുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ അറിയിച്ചു. ജില്ലയിലെ അവസാനവട്ട കണക്കെടുപ്പ് പൂർത്തിയായശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. സ്കൂൾ തുറക്കുന്നതിനുമുമ്പ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് കർശനനിർദേശം നൽകിയിരുന്നു. സ്കൂൾ തുറക്കുന്ന മാർഗരേഖയിൽ ഇക്കാര്യം പ്രേത്യകം പറഞ്ഞിരുന്നു. ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ വിവരം ആരോഗ്യവകുപ്പിന് കൈമാറാൻ സംസ്ഥാന ബാലാവകാശ കമീഷനും നിർദേശിച്ചിരുന്നു. നിലവിൽ സ്കൂൾ പ്രവർത്തനസമയം വൈകീട്ട് വരെയാക്കാത്തതിനാൽ പ്രശ്നമില്ല. എന്നാൽ, ഡിസംബർ രണ്ടാംവാരം മുതൽ ക്ലാസ് വൈകീട്ട് വരെയാക്കുന്നതോടെ അധ്യാപകരുടെ കുറവ് അനുഭവപ്പെടും. വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്ക് ശിപാർശ ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്തവരുടെ മെഡിക്കൽ രേഖകൾ മെഡിക്കൽ ബോർഡിനുമുന്നിൽ ഹാജരാക്കേണ്ടിവരും. വാക്സിൻ സ്വീകരിക്കാത്ത ഏതെങ്കിലും അധ്യാപകർക്ക് ആരോഗ്യപ്രശ്നമില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story