Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിജുവിന്‍റെ നന്മ;...

സിജുവിന്‍റെ നന്മ; കിഴിമണ്ണിൽ പൊതുകുഴൽക്കിണർ യാഥാർഥ്യമായി

text_fields
bookmark_border
കോട്ടയം: പിതാവിന്‍റെ ഓർമകളെ നാടിനൊപ്പം സിജു ചേർത്തുനിർത്തുമ്പോൾ പരക്കുന്നത്​ നന്മയുടെ തെളിനീർ. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നാട്ടുകാരുടെ വേദന മനസ്സിലാക്കി സിജു മൈക്കിൾ സ്ഥലം വിട്ടുനൽകിയതോടെ കടനാട്​ പഞ്ചായത്തിലെ നിലൂർ കിഴിമണ്ണിൽ പൊതുകുഴൽകിണർ യാഥാർഥ്യമായി. പ്രദേശത്തെ കുടി​വെള്ള ക്ഷാമത്തിന്​ പരിഹാരമായി പഞ്ചായത്ത്​ കുഴൽക്കിണർ നിർമിക്കാൻ പണം അനുവദിച്ചെങ്കിലും ഇതിനുള്ള സ്ഥലം കടമ്പയായി. ഇതോടെ കടനാട്​ നീലൂർ കല്ലൂർ വീട്ടിൽ സിജു മൈക്കിൾ സ്ഥലം വിട്ടുനൽകി. പിതാവ്​ കെ.വി. മൈക്കിളിന്‍റെ ഓർമക്കായിട്ടായിരുന്നു ഇത്. ഇതോടെ പഞ്ചായത്ത്​ നേതൃത്വത്തിൽ കുഴൽക്കിണർ കുഴിച്ചു.
കഴിഞ്ഞദിവസം വെള്ളവും കിട്ടി. ഇതിൽനിന്നുള്ള കുടിവെള്ള വിതരണം ആരംഭിക്കുന്നതോടെ വർഷങ്ങളായി വെള്ളംതേടി ഒന്നരകിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവന്നിരുന്ന 35 ഓളം കുടുംബങ്ങളുടെ ദുരിതത്തിനാണ്​​ അറുതിയാവുക. ചെറുപ്പകാലത്ത്​ താനും വെള്ളം ചുമന്ന്​ ഏറെദൂരം നടന്നിരുന്നു. അടുത്തി​ടെ സ്വന്തമായി കുഴൽക്കിണർ കുഴിച്ചതോടെയാണ്​ ഇതിന്​ പരിഹാരമായത്​. ഇതിന്‍റെ പ്രയാസം അറിയാവുന്നതിനാലാണ്​ കുഴൽക്കിണറിനുള്ള സ്ഥലം വിട്ടുനൽകിയതെന്നും സിജു പറഞ്ഞു. കർഷകനായ പിതാവിന്‍റെ ഓർമ നിലനിർത്തണമെന്ന ആഗ്രഹവും ഇതിലൂടെ സഫലമായി. പാലായിലെ ​മാരുതി സർവിസ്​ സെന്‍ററിൽ സർവിസ്​ അഡ്വൈസറായി ജോലി ചെയ്തുവരികയാണ് സിജു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterwell
News Summary - Siju's goodness; The public well in Kizhiman has become a reality
Next Story