പ്ലസ് വൺ എസ്.ടി വിഭാഗത്തിൽ 1300 സീറ്റ് ബാക്കി
text_fieldsകോട്ടയം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യഘട്ടം പൂർത്തിയായപ്പോൾ ജില്ലയിൽ 11,286 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു. 2424 സീറ്റ് ഒഴിവുണ്ട്. ഇവയെല്ലാം സംവരണ വിഭാഗത്തിലേതാണ്. ആകെ 13,710 സീറ്റിലേക്ക് 22897 അപേക്ഷയാണ് ലഭിച്ചത്. എസ്.ടി വിഭാഗത്തിലാണ് കൂടുതൽ സീറ്റുകൾ അവശേഷിക്കുന്നത്- 1300. ആകെ 1512ൽ 212 സീറ്റുകളിലേ അലോട്ട്മെന്റ് ആയിട്ടുള്ളൂ. എസ്.സി വിഭാഗത്തിൽ 368 സീറ്റ് അവശേഷിക്കുന്നുണ്ട്. 2268ൽ 1900 സീറ്റാണ് അലോട്ട്മെന്റ് ആയത്. ജനറൽ, ഇ.ടി.ബി (ഈഴവ, തിയ്യ, ബില്ലവ), പിന്നാക്ക ക്രിസ്ത്യൻ, വിശ്വകർമ വിഭാഗങ്ങളിലെ അലോട്ട്മെന്റ് പൂർത്തിയായി. 7434 സീറ്റാണ് ജനറൽ വിഭാഗത്തിലുണ്ടായിരുന്നത്. ഇ.ടി.ബി വിഭാഗത്തിൽ 408, പിന്നാക്ക ക്രിസ്ത്യൻ- 85, വിശ്വകർമ -102 എണ്ണം എന്നിങ്ങനെ അലോട്ട്മെന്റ് പൂർത്തിയായി. മുസ്ലിം വിഭാഗത്തിൽ 34 സീറ്റ് ഒഴിവുണ്ട്. 391 സീറ്റിൽ 357എണ്ണമാണ് അലോട്ട്മെന്റായത്.
ലത്തീൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ 110 സീറ്റാണ് ഒഴിവുള്ളത്. ആകെ 187 സീറ്റിൽ 77 എണ്ണമേ അലോട്ട്മെന്റ് ആയിട്ടുള്ളൂ. പിന്നാക്ക ഹിന്ദു വിഭാഗത്തിൽ അഞ്ച് സീറ്റ് ബാക്കിയുണ്ട്. 187 സീറ്റിൽ 182ഉം അലോട്ട്മെന്റായി. ഭിന്നശേഷിക്കാർക്കുള്ള 312 സീറ്റിൽ 212 എണ്ണം ബാക്കി. 100 എണ്ണം അലോട്ട്മെന്റ് ആയി. കാഴ്ച പരിമിതിയുള്ളവർക്കുള്ള 42 സീറ്റിൽ 32 എണ്ണം ഒഴിവുണ്ട്. 10 എണ്ണം അലോട്ട്മെന്റ് ആയി. ധീവര 102ൽ 38 എണ്ണം അലോട്ട്മെന്റ് ആയി. 64 എണ്ണം അവശേഷിക്കുന്നു
കുശവ 63 എണ്ണം ബാക്കി. 85ൽ 22 എണ്ണം അലോട്ട്മെന്റ് ആയി. കുടുംബി ആകെ 85ൽ 60 എണ്ണം ബാക്കിയുണ്ട്. 25 എണ്ണമേ അലോട്ട്മെന്റ് ആയുള്ളൂ. സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ 176 സീറ്റ് ബാക്കിയുണ്ട്. ആകെയുള്ള 510ൽ 334 എണ്ണം അലോട്ട്മെന്റ് ആയി. സ്പോർട്സ് ക്വോട്ടയിൽ ആകെ 424 സീറ്റുണ്ട്. 190 അപേക്ഷകളിൽ 166 എണ്ണം അലോട്ട്മെന്റ് ആയി. ബാക്കി 258 സീറ്റുണ്ട്. ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളുകളിൽ പ്രവേശനം നേടാം. രണ്ടാം അലോട്ട്മെന്റ് 26നും മൂന്നാം അലോട്ട്മെന്റ് ജൂലൈ ഒന്നിനുമാണ്.
സീറ്റും ഒഴിവും
(വിഭാഗം -സീറ്റ് ഒഴിവ് എന്ന ക്രമത്തിൽ)
എസ്.ടി - 1300
എസ്.സി - 368
ഭിന്നശേഷി - 212
ലത്തീൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ -110
സാമ്പത്തിക പിന്നാക്കം - 176
കുശവ - 63
കുടുംബി - 60
മുസ്ലിം - 34
കാഴ്ച പരിമിതി - 32
ധീവര -8
പിന്നാക്ക ഹിന്ദു - 5
സ്പോർട്സ് ക്വോട്ട - 258
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.