മിൻഹ മോൾക്ക് തിരിച്ചുവരണം, കളിചിരികളുടെ ലോകത്തേക്ക്; ചികിത്സക്ക് ഇനി വേണ്ടത് 20 ലക്ഷം
text_fieldsകോട്ടയം: അഞ്ചുവയസ്സുകാരി മിൻഹ ഫാത്തിമക്ക് ഇനിയും കളിയും ചിരിയുമായി മാതാപിതാക്കളുടെ ചാരത്ത് ചേർന്നിരിക്കണം, കൂട്ടുകാരോടൊപ്പം മതിയാകുവോളം ഉല്ലസിക്കണം. വെൻറിലേറ്ററിെൻറ സഹായമില്ലാതെ പൊന്നുമോൾ ശ്വാസമെടുക്കുന്നതും ഓടി നടക്കുന്നതും പിതാവ് തലയോലപ്പറമ്പ് കാലായിൽ കെ.ജെ. ഷിറാസിനും ഉമ്മ സലീനക്കും കണ്ണു നിറയെ കാണണം.
അപൂർവങ്ങളിൽ അപൂർവമായ തലാസീമിയ മേജർ രോഗ ബാധിതയായി ചെന്നൈ അപ്പോളോ കാൻസർ സെൻററിൽ കഴിയുന്ന മിൻഹമോളുടെ ചികിത്സക്ക് ഇനി കരുണയുള്ളവരുടെ കനിവാണ് വേണ്ടത്. വിവാഹം കഴിഞ്ഞ് 12 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകൾ ആശുപത്രിയിലെ വെൻറിലേറ്ററിൽ ജീവന് വേണ്ടി പോരാടുന്നത് കണ്ണീരോടെ നോക്കി നിൽക്കുകയാണ് മാതാപിതാക്കൾ.
ഡോ. രേവതി രാജ്, ഡോ. രമ്യ എന്നിവരുടെ നേതൃത്വത്തിൽ ജൂലൈ രണ്ടിനാണ് ഹെമറ്റോപോയറ്റിക് സ്റ്റെം െസൽ ട്രാൻസ്പ്ലാേൻറഷന് വിധേയയായത്. ഷിറാസ് തന്നെയായിരുന്നു മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ദാതാവ്. എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കിടെ പാർശ്വഫലമായി ജി.വി.എച്ച്.ഡി ബാധിക്കുകയും ശ്വാസകോശത്തിൽ അണുബാധയുണ്ടാകുകയും ചെയ്തതോടെ അവസ്ഥ ഗുരുതരമായി.
ഇതിനോടൊപ്പം ഫിക്സും ഉണ്ടായതോടെ കുഞ്ഞിെൻറ അവസ്ഥ മോശമായി. ഇപ്പോൾ വെൻറിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. നാൽപത് ലക്ഷത്തോളം രൂപ ചെലവായ ശസ്ത്രക്രിയക്ക് ശേഷം ഇനിയും 20 ലക്ഷം കൂടി വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് ഷിറാസ്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് വേണ്ടി പ്രാർഥനയോടെ സഹായത്തിനായി അഭ്യർഥിക്കുകയാണ് നാട്. സഹായങ്ങൾ സ്വീകരിക്കുന്നതിന് എസ്.ബി.ഐ തലയോലപ്പറമ്പ് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കെ.ജെ. ഷിറാസ് ആൻഡ് പി.എ. സലീന. അക്കൗണ്ട് നമ്പർ 57035850999, ഐ.എഫ്.എസ്.സി SBIN0070231, എസ്.ബി.ഐ തലയോലപ്പറമ്പ്. ഗൂഗിൾ പേ നമ്പർ -9633141700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.