Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:06 AM GMT Updated On
date_range 19 Dec 2021 12:06 AM GMT300 പേർക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ 300 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 16 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 216 പേർ രോഗമുക്തരായി. 3663 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 135 പുരുഷന്മാരും 138 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342473 പേർ കോവിഡ് ബാധിതരായി. 335420 പേർ രോഗമുക്തി നേടി. ജില്ലയിൽ 19117 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോട്ടയം -32, കൂട്ടിക്കൽ -28, എരുമേലി -15, മുണ്ടക്കയം -13, മരങ്ങാട്ടുപിള്ളി -12, ചങ്ങനാശ്ശേരി -10 എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story