പാമ്പിനെ പിടികൂടണോ, ഇവരെ വിളിക്കാം; കോട്ടയം ജില്ലയിൽ ശാസ്ത്രീയ പരിശീലനം നേടിയവർ 42
text_fieldsകോട്ട യം: ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ ജില്ലയിൽ 42 പേർ തയാർ. വനം വകുപ്പിെൻറ നേതൃത്വത്തിൽ നടത്തുന്ന പരിശീലനത്തിൽ പെങ്കടുത്ത് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയവർക്കാണ് സംസ്ഥാനത്ത് പാമ്പുകളെ പിടികൂടാൻ അനുമതി.
ഇതനുസരിച്ചാണ് 42 പേരെ ജില്ലയിൽ വനംവകുപ്പ് പരിശീലനം നൽകി സജ്ജമാക്കിയത്. മനുഷ്യവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുക എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തം. എരുമേലി കനകപ്പാലം ഫോറസ്റ്റ് ഓഫിസിലായിരുന്നു പരിശീലനം. ഇതിൽ മികവു കാട്ടിയവർക്ക് പാറമ്പുഴയിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഒാരോരുത്തരും സ്നേക് ഹുക്ക്, റസ്ക്യൂം ബാഗ് എന്നിവയും നൽകിയിട്ടുണ്ട്. മൂന്ന് തരം ഹുക്കുകളാണ് ഒരോരുത്തർക്കും നൽകിയത്. കുഞ്ഞുപാമ്പുകളെ പിടികൂടാനായി ചെറിയ ഹുക്കും പെരുമ്പാമ്പിനെ പിടികൂടാൻ വലിയ ഹുക്കുമടക്കമാണ് മൂന്നെണ്ണം. പാമ്പിനെ കയറ്റാനായി മൂന്നു ബാഗുകളും വിതരണം ചെയ്തു.
സർപ്പ ആപ്പിൽ നമ്പർ ലഭ്യം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ലൈസൻസ് സ്വന്തമാക്കിയത്. ഇതിൽ 18 പേർ വനം വകുപ്പ് ജീവനക്കാരാണ്. ഒരാൾ സിവിൽ പൊലീസ് ഓഫിസറും.പാമ്പുകളുടെ സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമിട്ട് വനം വകുപ്പ് രൂപം നൽകിയ സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം. ആപ്പിൽ പരിശീലനം നേടിയവരുടെ നമ്പറും പേരും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഈ നമ്പറിൽ ഇവരുമായി ബന്ധപ്പെടാം. വിവരം ലഭിക്കുന്നമുറക്ക് അടുത്തുള്ള പാമ്പുപിടിത്തക്കാരൻ സഹായത്തിനെത്തും.
പിടികൂടുന്ന പാമ്പിനെ വനംവകുപ്പിന് കൈമാറും. ഇവർ ഉൾവനങ്ങളിൽ ഉപേക്ഷിക്കും.
പ്ലേ സ്റ്റോറിൽനിന്ന് 'സർപ്പ ആപ്'ലോഡ് ചെയ്ത് വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാലും റിപ്പോർട്ട് ചെയ്യാം. മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാക്കിയ ശേഷം പാമ്പിെൻറ ചിത്രം എടുത്ത് അപ്ലോഡ് ചെയ്താലും മതി. പദ്ധതി നിലവിൽവന്നതിനുശേഷം ജില്ലയിൽ 200 ലധികം പാമ്പുകളെ ഇവർ പിടികൂടി ഉൾവനങ്ങളിൽ വിട്ടിരുന്നു.
ലൈസൻസ് നിർബന്ധം
വേണ്ടത്ര സുരക്ഷാ മുൻ കരുതലുകളില്ലാതെ പാമ്പുകളെ പിടികൂടുന്നവരുെട എണ്ണം വർധിക്കുകയും പലരും ഇവയെ പ്രദർശിപ്പിക്കുന്നതും പതിവായതോടെയാണ് ലൈൻസ് ഏർപ്പെടുത്തിയത്. പാമ്പുകളെ പിടികൂടി പ്രദർശിപ്പിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അടുത്തഘട്ടമായി കൂടുതൽ സന്നദ്ധപ്രവർത്തകരെ ഇതിെൻറ ഭാഗമാക്കും. ഇതിനായി 'സർപ്പ ആപ്പിൽ' സന്നദ്ധപ്രവർത്തകനാൻ അപേക്ഷിക്കാൻ അവസരമുണ്ട്. ഇവർക്ക് അടുത്തഘട്ടമായി പരിശീലനം നൽകും. അടുത്തിടെ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പുതിയ ബാച്ചിലെ സിവിൽ പൊലീസ് ഓഫിസർമാർക്ക് പാമ്പിനെ പിടികൂടാൻ വനം വകുപ്പ് പരിശീലനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.