ആഘോഷം ആവേശം
text_fieldsകോട്ടയം: സ്വാതന്ത്ര്യ ദിനത്തിൽ വിവിധ സ്കൂളുകളിലെ ആഘോഷ പരിപാടികളിൽ പങ്കെടുത്തായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തുടക്കം. കുമരംകോട് സെന്റ് ജോസഫ് അക്കാദമി, ദർശന സി.എം.ഐ ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിൽ പതാക ഉയർത്തി.
വടവാതൂർ എം.ആർ.എഫ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്തു. മുതിർന്ന നേതാവായ അകലകുന്നം മണ്ഡലത്തിലെ നെല്ലിക്കുന്ന് കുര്യാച്ചനെ സന്ദർശിച്ചു. അകലകുന്നം സെന്റ് അൽഫോൻസാമ്മ മഠം സന്ദർശിച്ചശേഷം മറ്റക്കര ജങ്ഷനിലെ കടകളിൽ വോട്ട് അഭ്യർഥിച്ചു.
തുടർന്ന് കരുമ്പാനി ദിവ്യകാരുണ്യ ഇടവക ദേവാലയത്തിലും മണലുങ്കൽ എഫ്സി. കോൺവെന്റിലും പാലാ കത്തീഡ്രൽ പള്ളിയിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ മെത്രാഭിഷേക ഗോൾഡൻ ജൂബിലി പരിപാടിയിലുമെത്തി. ഉച്ചക്കുശേഷം ഇരവിനല്ലൂരിലെ തൃക്കയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തി സപ്താഹ യജ്ഞത്തിൽ പങ്കെടുത്തു. സി.എം.എസ് ആംഗ്ലിക്കൻ ചർച്ച് ബിഷപ് ഡോ. തോമസ് മാവുങ്കലിനെ വീട്ടിൽ സന്ദർശിച്ചശേഷം മീനടം, പുതുപ്പള്ളി, കൂരോപ്പട മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.