കോട്ടയം മെഡിക്കല്‍ കോളജില്‍91.85 കോടിയുടെ വികസനം
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജിൽ 91.85 കോടി രൂപയുടെ 29 വികസന പദ്ധതികൾ ഫെബ്രുവരിയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. 55.85 കോടിയുടെ 28 പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. ഇവയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ഉടൻ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ മന്ത്രി കെ.കെ. ശൈലജ അവലോകനയോഗത്തിൽ നിര്‍ദേശം നല്കി. കാര്‍ഡിയോളജി ബ്ലോക്കിെൻറ രണ്ടാംഘട്ടമായി അനുവദിച്ച 36 കോടി രൂപയുടെ പദ്ധതി നിർമാേണാദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തും. കാര്‍ഡിയാക്, അനസ്തേഷ്യ, ഗ്യാസ്ട്രോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന് വിഭാഗങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്കി. സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം ആരംഭിക്കാനും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.
പഴയ കാത്ത് ലാബും സി.ടി സ്കാനിങ് മെഷീനും മാറ്റി പുതിയത് സജ്ജമാക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദേശം നല്കി. ഹൗസ് സര്‍ജന്‍സ് ക്വാർട്ടേഴ്സ് -ആറു കോടി, കുട്ടികളുടെ ആശുപത്രി -5.15 കോടി, 750 കെ.വി.യുടെ പുതിയ ജനറേറ്റര്‍ -ഒരു കോടി, ലോക്കല്‍ ഒ.പി വെയിറ്റിങ് ഏരിയ -45 ലക്ഷം, നെഗറ്റിവ് പ്രഷര്‍ ഓപറേഷന് തിയറ്റര്‍ -67 ലക്ഷം, പുതിയ മെഡിക്കല്‍ വാര്‍ഡ് -87.44 ലക്ഷം, നവീകരിച്ച മെഡിക്കല്‍ ആൻഡ് ജെറിയാട്രിക് ഒ.പി വിഭാഗം -50 ലക്ഷം, നവീകരിച്ച വാര്‍ഡ് ആറ് -25 ലക്ഷം, ക്ലോത്ത് വാഷിങ് ആൻഡ് ഡൈയിങ് യാര്‍ഡ്, വേസ്റ്റ് കലക്ഷന്‍ സെൻറര്‍ -46.03 ലക്ഷം, പി.എം.ആര് ബ്ലോക്കിലെ ലിഫ്റ്റ് -38 ലക്ഷം, കുട്ടികളുടെ ആശുപത്രി കാൻറീന് -15 ലക്ഷം, കുട്ടികളുടെ ആശുപത്രി എക്സാമിനേഷന് ഹാള്‍ -12 ലക്ഷം, പുതിയ പി.സി.ആര് ലാബ് -22 ലക്ഷം, ലിംബ് ഫിറ്റിങ് സെൻററില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്, ശൗചാലയം -10 ലക്ഷം, കുട്ടികളുടെ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്, ശൗചാലയം -10 ലക്ഷം, ലക്ഷ്യ പ്രോജക്ട് -3.75 കോടി, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ തിയറ്ററും ഐ.സി.യുവും -98 ലക്ഷം, എം.ആര്.ഐ സ്കാനിങ് -ഏഴുകോടി, ഡി.എസ്.എ -4.5 കോടി, ലീനിയര്‍ ആക്സിലറേറ്റര്‍ -11.5 കോടി, ബേണ്‍സ് ഐ.സി.യു -6.58 കോടി, സ്കില്‍ ലാബ് -4.8 കോടി, എം.ഡി.ആര്.യു -10 കോടി എന്നിവയാണ് പ്രവര്‍ത്തനസജ്ജമാകുന്ന പ്രധാന പദ്ധതികള്‍.
സുരേഷ് കുറുപ്പിെൻറ എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള വെൻറിലേറ്റര്‍ -60 ലക്ഷം, പി.സി.ആര് മെഷീന് -39 ലക്ഷം, മനോരോഗികള്‍ക്കായുള്ള പൂന്തോട്ടം -5.5 ലക്ഷം, സി.എസ്.ആര് ഫണ്ടുപയോഗിച്ചുള്ള ഒ.സി.ടി മെഷീന് -1.12 കോടി, ഓക്സിജന്‍ ജനറേറ്റര്‍ കെട്ടിടം -43 ലക്ഷം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്ക് നിര്‍മാണത്തിന് നബാർഡിെൻറ ധനസഹായത്തോടെ 36 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. അതിെൻറ നിർമാണോദ്ഘാടനമാണ് ഇതോടൊപ്പം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.