Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right96ലക്ഷത്തി‍െൻറ...

96ലക്ഷത്തി‍െൻറ ഭിന്നശേഷി സഹായ ഉപകരണങ്ങൾ കൈമാറി

text_fields
bookmark_border
96ലക്ഷത്തി‍ൻെറ ഭിന്നശേഷി സഹായ ഉപകരണങ്ങൾ കൈമാറി ഇന്ന്​ ളാലം, ഒമ്പതിന് വൈക്കം, 10ന് കടുത്തുരുത്തി, 13ന് ഉഴവൂർ, 14ന് മുളന്തുരുത്തി, 15ന് പാമ്പാക്കുട എന്നിവിടങ്ങളിലും ഉപകരണങ്ങൾ വിതരണം ചെയ്യും കോട്ടയം: പാർലമെന്‍റ്​​ മണ്ഡലത്തിലെ 1258 ഭിന്നശേഷിക്കാർക്ക് കേന്ദ്ര സാമൂഹിക നീതിവകുപ്പി‍ൻെറ സാമാജിക് അധികാരിത ശിബിർ പദ്ധതിയിൽ ഉൾപ്പെടുത്തി 96 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. പാമ്പാടി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭയിലെയും ഭിന്നശേഷിക്കാർക്കാണ്​ ആദ്യഘട്ടത്തിൽ സഹായം ലഭിച്ചത്​​. സംസ്ഥാനത്ത്​ ഒരു പാർലമെ‍ൻെറ്​ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തത് ഇവിടെയാണ്​. കേന്ദ്ര സർക്കാറി‍ൻെറ കീഴിലെ ആർട്ടിഫിഷ്യൽ ലിംബ്​ മാനുഫാക്​ചറിങ്​ കോർപറേഷനാണ്​ (അലിംകോ) ഉപകരണങ്ങൾ ലഭ്യമാക്കിയത്​. കാഴ്ചപരിമിതർക്ക്​ പ്രത്യേക സ്മാർട്ട് ഫോൺ അടക്കം 36 ഉപകരണങ്ങളാണ്​ നൽകിയത്​. മാസങ്ങൾ നീണ്ട സർവേക്ക്​ ഒടുവിലാണ് അർഹരായവരെ കണ്ടെത്തിയത്. ഇന്ന്​ ളാലം, ഒമ്പതിന് വൈക്കം, 10ന് കടുത്തുരുത്തി, 13ന് ഉഴവൂർ, 14ന് മുളന്തുരുത്തി, 15ന് പാമ്പാക്കുട എന്നിവിടങ്ങളിലും ഉപകരണങ്ങൾ വിതരണം ചെയ്യും. ----------- ഭിന്നശേഷിക്കാരെ മുൻനിരയിലേക്ക്​ കൊണ്ടുവരും -മന്ത്രി എ. നാരായണസ്വാമി കോട്ടയം: ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന നൽകി മുൻനിരയിലേക്ക്​ കൊണ്ടുവരുമെന്ന്​ കേന്ദ്രസാമൂഹിക നീതി വകുപ്പ് സഹമന്ത്രി എ. നാരായണസ്വാമി പറഞ്ഞു. കോട്ടയം പാർലമെന്‍റ്​ മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക്​ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗപരിമിതർക്ക് സഹായം നൽകുന്ന നിഷിനെയും നിപ്മറിനെയും ദേശീയ നിലവാരത്തിലേക്ക്​ ഉയർത്താനുള്ള സഹായം കേന്ദ്ര സർക്കാറിൽനിന്നടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച മന്ത്രി ആർ. ബിന്ദു പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ, എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, കലക്ടർ ഡോ. പി.കെ. ജയശ്രീ, ബ്ലോക്ക് പ്രസിഡന്‍റുമാരായ ടോമിച്ചൻ ജോസഫ്, മറിയാമ്മ എബ്രഹാം, ആര്യ രാജേന്ദ്രൻ, അലിംകോ സീനിയർ മാനേജർ എ.പി. അശോക് കുമാർ , ജില്ല സോഷ്യൽ ജസ്റ്റിസ് ഓഫിസർ ജോസഫ് റിബെല്ലോ, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ , ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിൻ ലാൽ, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റ്​ സണ്ണി തെക്കേടം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story