96ലക്ഷത്തിന്റെ ഭിന്നശേഷി സഹായ ഉപകരണങ്ങൾ കൈമാറി
text_fieldsകോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ 1258 ഭിന്നശേഷിക്കാർക്ക് കേന്ദ്ര സാമൂഹിക നീതിവകുപ്പിെൻറ സാമാജിക് അധികാരിത ശിബിർ പദ്ധതിയിൽ ഉൾപ്പെടുത്തി 96 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു.
പാമ്പാടി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭയിലെയും ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ സഹായം ലഭിച്ചത്. സംസ്ഥാനത്ത് ഒരു പാർലമെെൻറ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തത് ഇവിടെയാണ്. കേന്ദ്ര സർക്കാറിെൻറ കീഴിലെ ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിങ് കോർപറേഷനാണ് (അലിംകോ) ഉപകരണങ്ങൾ ലഭ്യമാക്കിയത്.
കാഴ്ചപരിമിതർക്ക് പ്രത്യേക സ്മാർട്ട് ഫോൺ അടക്കം 36 ഉപകരണങ്ങളാണ് നൽകിയത്. മാസങ്ങൾ നീണ്ട സർവേക്ക് ഒടുവിലാണ് അർഹരായവരെ കണ്ടെത്തിയത്. ഇന്ന് ളാലം, ഒമ്പതിന് വൈക്കം, 10ന് കടുത്തുരുത്തി, 13ന് ഉഴവൂർ, 14ന് മുളന്തുരുത്തി,15ന് പാമ്പാക്കുട എന്നിവിടങ്ങളിലും ഉപകരണങ്ങൾ വിതരണം ചെയ്യും
- ഭിന്നശേഷിക്കാരെ മുൻനിരയിലേക്ക് കൊണ്ടുവരും -മന്ത്രി എ. നാരായണസ്വാമി
കോട്ടയം: ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന നൽകി മുൻനിരയിലേക്ക് കൊണ്ടുവരുമെന്ന് കേന്ദ്രസാമൂഹിക നീതി വകുപ്പ് സഹമന്ത്രി എ. നാരായണസ്വാമി പറഞ്ഞു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗപരിമിതർക്ക് സഹായം നൽകുന്ന നിഷിനെയും നിപ്മറിനെയും ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള സഹായം കേന്ദ്ര സർക്കാറിൽനിന്നടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച മന്ത്രി ആർ. ബിന്ദു പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ, എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, കലക്ടർ ഡോ. പി.കെ. ജയശ്രീ, ബ്ലോക്ക് പ്രസിഡന്റുമാരായ ടോമിച്ചൻ ജോസഫ്, മറിയാമ്മ എബ്രഹാം, ആര്യ രാജേന്ദ്രൻ, അലിംകോ സീനിയർ മാനേജർ എ.പി. അശോക് കുമാർ , ജില്ല സോഷ്യൽ ജസ്റ്റിസ് ഓഫിസർ ജോസഫ് റിബെല്ലോ, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ , ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻ ലാൽ, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.