'ട്വൽവ് പ്ലസ്' പദ്ധതിയുമായി തിരുവാർപ്പ് പഞ്ചായത്ത്
text_fieldsകോട്ടയം: സ്ത്രീകളിലെ അനീമിയ (വിളർച്ച)നിവാരണത്തിന് 'ട്വൽവ് പ്ലസ്' പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് തിരുവാർപ്പ് പഞ്ചായത്ത്. പരിശോധനയിൽ ഭൂരിഭാഗം സ്ത്രീകളിലും ഹീമോഗ്ലോബിെൻറ അളവ് പത്തിൽ താഴെയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിളർച്ച നേരിടുന്ന സ്ത്രീകളിൽ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും.
ഇവരിലെ ഹീമോഗ്ലോബിൻ അളവ് 12 ആക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 18നും 45 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. ഹീമോഗ്ലോബിൻ അളവു കണ്ടെത്താൻ വാർഡുകൾതോറും മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് സംഘടിപ്പിക്കും. പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിൽ മരുന്നുവിതരണം, പോഷകാഹാര ക്രമീകരണം തുടങ്ങിയ തുടർ നടപടി സ്വീകരിക്കും.
തുടർന്ന് ആറുമാസത്തിനുശേഷം വീണ്ടും പരിശോധന നടത്തി എച്ച്.ബി അളവ് വിലയിരുത്തും.എന്നിട്ടും എച്ച്.ബി നിരക്ക് ഉയരാത്തവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരത്തിൽ അനീമിയ നിവാരണത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് അജയൻ കെ. മേനോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.