Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാമ്പാടിയിലെ മോഷണ...

പാമ്പാടിയിലെ മോഷണ പരമ്പര: യുവതിയും സുഹൃത്തും അറസ്റ്റില്‍

text_fields
bookmark_border
പാമ്പാടിയിലെ മോഷണ പരമ്പര:  യുവതിയും സുഹൃത്തും അറസ്റ്റില്‍
cancel
camera_alt

അ​രു​ൺ എം.​വി, സ​രോ​ജ

പാ​മ്പാ​ടി: പാ​മ്പാ​ടി​യും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ള്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഏ​ന്ത​യാ​ർ മാ​ത്തു​മ​ല മ​ണ​ൽ​പാ​റ​യി​ൽ വീ​ട്ടി​ൽ ജോ​ബി​റ്റ്​ എ​ന്ന എം.​വി. അ​രു​ൺ (31), സു​ഹൃ​ത്താ​യ അ​ഞ്ചു​തെ​ങ്ങ് ക​ട​പ്പു​റം ഭാ​ഗ​ത്ത് തെ​രു​വ​ത്ത് വീ​ട്ടി​ൽ, ഇ​പ്പോ​ൾ പാ​മ്പാ​ടി പൊ​ത്ത​ൻ​പു​റം കി​ളി​മ​ല ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സോ​ണി​യ എ​ന്ന സ​രോ​ജ (36) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ലം പ​ള്ളി ഭാ​ഗ​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ഹൈ​സ്കൂ​ൾ, കോ​ത്ത​ല ഭാ​ഗ​ത്തു​ള്ള പ​ല​ച​ര​ക്ക് ക​ട, വെ​ള്ളൂ​ർ ഏ​ഴാം​മൈ​ൽ ഭാ​ഗ​ത്തു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സാ​നി​റ്റ​റി ക​ട, കൂ​രോ​പ്പ​ട ഭാ​ഗ​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​ർ, പ​ല​ച​ര​ക്ക് ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പ​ണ​വും മ​റ്റ്​ സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ക​യും, ലോ​റി, ഓ​ട്ടോ എ​ന്നി​വ​യു​ടെ ബാ​റ്റ​റി​ക​ളും വീ​ടു​പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ക​മ്പി​യും വ​യ​റു​ക​ളും മോ​ഷ്ടി​ക്കു​ക എ​ന്നി​ങ്ങ​നെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ഇ​വ​ര്‍ ന​ട​ത്തി​ത്.

ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്ന്​ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ശേ​ഷം മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് രീ​തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. അ​രു​ണും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യും ചേ​ർ​ന്നാ​യി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണ​മു​ത​ലു​ക​ൾ സ​രോ​ജ​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestPampadirobberies
News Summary - A series of robberies in Pampadi:
Next Story