കോട്ടയത്ത് ടിപ്പർലോറി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; വൻദുരന്തം ഒഴിവായി
text_fieldsകോട്ടയം: നഗരമധ്യത്തിൽ നിയന്ത്രണംവിട്ട ടിപ്പർലോറി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയശേഷം മറിഞ്ഞു. ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചശേഷമായിരുന്നു ട്രാൻസ്ഫോർമറിൽ ഇടിച്ചുമറിഞ്ഞത്. ട്രാൻസ്ഫോർമറിൽ ഇടിച്ചെങ്കിലും തീപിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെതുടർന്ന് മണിക്കൂറുകളോളം ടി.ബി റോഡ് ഗതാഗതക്കുരുക്കിലായി.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. എം സാന്റുമായി പോകുകയായിരുന്ന ടിപ്പർ, കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചശേഷം ടി.ബിക്ക് സമീപത്തെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതിയും മുടങ്ങി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. അപകടത്തിൽ ലോറി ഡ്രൈവർ അടക്കം മൂന്ന് പേർക്ക് നിസ്സാര പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.