അബദ്ധത്തിൽ വെടിപൊട്ടി: താലൂക്ക് ഓഫിസിൽ പരിഭ്രാന്തി
text_fieldsകോട്ടയം: താലൂക്ക് ഓഫിസിൽ പരിശോധനക്ക് എത്തിച്ച തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സമീപത്തുണ്ടായിരുന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. കോട്ടയം മിനി സിവിൽസ്റ്റേഷനിൽ തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിെൻറ ഓഫിസിന് മുന്നിലെ വരാന്തയിൽ ഉച്ചക്ക് 12.45 ഓടെയാണ് സംഭവം.
വ്യവസായിയായ തെള്ളകം മാടപ്പാട്ട് ബോബൻ തോമസിെൻറ കൈയിലിരുന്ന പിസ്റ്റളിൽനിന്നാണ് വെടിപൊട്ടിയത്. ലൈസൻസ് പുതുക്കുന്നതിന് മുമ്പ് തഹസിൽദാരുടെ പരിശോധനക്കായാണ് തോക്കുമായി താലൂക്ക് ഒാഫിസിൽ വന്നത്. ബോബൻ തോമസ് വരുന്ന സമയത്ത് തഹസിൽദാറുടെ ഒാഫിസിൽ ലാൻഡ് ൈട്രബ്യൂണൽ യോഗം നടക്കുകയായിരുന്നു. അതിനാൽ വരാന്തയിൽ കാത്തിരുന്നു. യോഗം കഴിഞ്ഞതോടെ തഹസിൽദാറുടെ നിർദേശപ്രകാരം സെക്ഷൻ ക്ലർക്ക് സി.എ. അനീഷ് കുമാർ ഇയാളെ അകത്തേക്ക് വിളിച്ചു. ബോബനൊപ്പം തഹസിൽദാറുടെ ക്യാബിനിലേക്ക് വരുന്നതിനിടെയാണ് തോക്കിെൻറ മാഗസിൻ നീക്കിയിട്ടില്ലെന്ന് ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം ക്ലർക്ക് ചൂണ്ടിക്കാട്ടിയതോടെ ബോബൻ തോമസ് മാഗസിൻ നീക്കാൻ ശ്രമിച്ചു. ഇതിനിടെ വെടിപൊട്ടുകയായിരുന്നു. എതിർദിശയിലുള്ള തൂണിൽ തട്ടി ഉണ്ട പുറത്തേക്ക് തെറിച്ചുപോയതിനാലാണ് അനീഷ്കുമാർ രക്ഷപ്പെട്ടത്. വെടിശബ്ദം കേട്ടതോടെ ജീവനക്കാരും ഒാഫിസിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവരും പരിഭ്രാന്തിയിലായി. പൊലീസും സ്ഥലത്തെത്തി. അബദ്ധം പറ്റിയതാണെന്ന് ബോബൻ വ്യക്തമാക്കിയതോടെ വിവരം രേഖപ്പെടുത്തി വിട്ടയച്ചു. തോക്കും തിരിച്ചുനൽകി.
തോക്കിെൻറ ലൈസൻസ് തീരാൻ രണ്ടുമാസം കൂടിയുണ്ട്. സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതിന് ലൈസൻസ് ഉടൻ റദ്ദാക്കിയേക്കും. തഹസിൽദാറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ പൊലീസ് തോക്ക് കസ്റ്റഡിയിലെടുക്കും. ആയുധ നിയമം പ്രയോഗിക്കണമോ എന്നത് നിയമ ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ തീരുമാനിക്കും. തോക്ക് പരിശോധനക്ക് കൊണ്ടുവരേണ്ടത് വെടിയുണ്ട ഇല്ലാതെയാണെന്നും പാലിക്കാത്തതിനാൽ ബോബൻ തോമസ് തോക്ക് ഉപയോഗിക്കാൻ യോഗ്യനല്ലെന്ന് റിപ്പോർട്ട് നൽകുമെന്നും തഹസിൽദാർ പി.ജി. രാജേന്ദ്രബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.