എ.ഐ കാമറ ഇന്ന് മിഴിതുറക്കും: കോട്ടയം ജില്ലയില്‍ 44 ഇടങ്ങളിൽ
text_fieldsകോട്ടയം: നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി പിഴക്കാലം. തിങ്കളാഴ്ച മുതൽ എ.ഐ കാമറകള്‍ മിഴി തുറക്കും. ജില്ലയില്‍ 44 കേന്ദ്രങ്ങളിലാണ് എ.ഐ കാമറ പ്രവര്‍ത്തിക്കുന്നത്. ഹെല്‍മറ്റില്ലാതെയുള്ള യാത്ര, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ഇല്ലാതെയുള്ള ഡ്രൈവിങ് എന്നിവക്കാകും ആദ്യ ഘട്ടത്തിൽ പിടിവീഴുക.
സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി പ്രശ്നങ്ങള്‍ ബാധിക്കില്ല. രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കും. കാമറകളില്‍ പ്രോഗ്രാം ചെയ്ത നിയമലംഘനങ്ങള്‍ കണ്ടാലുടന്‍ ഇത് ചിത്രം പകര്‍ത്തും. ഇവ ആദ്യം സംസ്ഥാനതല കണ്ട്രോള് റൂമിലേക്കാണ് എത്തുക. തുടർന്ന് ഇവിടെനിന്ന് ജില്ലയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെള്ളകം എന്‍ഫോഴ്സ്മെന്റ് ആര്.ടി ഓഫിസിലെ കണ്ട്രോള് റൂമിലെത്തും. ഇവിടത്തെ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കി നിയമലംഘകർക്ക് നോട്ടീസ് അയക്കും.
മൊബൈലിലും സന്ദേശം ലഭിക്കും. തപാല്‍വഴി നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കും. ചെലാനില്‍ ഫോട്ടോയും നിയമലംഘനം നടന്ന സ്ഥലം, സമയം എന്നിവ പിഴയടക്കം രേഖപ്പെടുത്തും. രണ്ടു മാസത്തിനുള്ളില്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും പിഴ അടക്കാം. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങും. നേരത്തേ മേയ് 20 മുതൽ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമർശനത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.
ജില്ലയിൽ കാമറകൾ ഇവിടെ
- എം.സി റോഡില്‍ ളായിക്കാട് പാലം (രണ്ട്) കട്ടച്ചിറ
- ചങ്ങനാശ്ശേരി-വാഴൂര്‍ റോഡ് പാറേല്‍പള്ളി ജങ്ഷന്
- എം.സി റോഡില്‍ തുരുത്തിക്ക് സമീപം കണ്ണംപേരൂര്‍ പാലം (രണ്ട്)
- വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ (രണ്ട്)
- കെ.കെ റോഡില്‍ കാഞ്ഞിരപ്പള്ളി
- കെ.കെ റോഡില്‍ പൊന്‍കുന്നം കെ.വി.എം.എസ് ജങ്ഷന് സമീപം
- പാലാ റോഡില്‍ പൊന്‍കുന്നം പൊലീസ് സ്റ്റേഷന് സമീപം
- എം.സി റോഡില്‍ മണിപ്പുഴ
- കോടിമത (രണ്ട്)
- കെ.കെ റോഡില്‍ കോട്ടയം ടൗൺ
- നാഗമ്പടം പാലം (രണ്ട്)
- കഞ്ഞിക്കുഴി
- ചവിട്ടുവരി ജങ്ഷന് സമീപം
- കോട്ടയം-കുമരകം റോഡ് സി.എം.എസ് കോളജിന് സമീപം(രണ്ട്)
- പൈക ടൗണില്‍ സെന്റ് ജോസഫ്സ് പള്ളിക്ക് സമീപം (രണ്ട്)
- ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷന് (രണ്ട്)
- ഈരാറ്റുപേട്ട ആനിയിളപ്പ്
- അരുവിത്തുറ പള്ളിക്ക് സമീപം (രണ്ട്)
- ഈരാറ്റുപേട്ട നടയ്ക്കല്‍ മുബാറക് മസ്ജിദിന് സമീപം
- ഈരാറ്റുപേട്ട അല്‍മനാര്‍ എച്ച്.എസ്.എസ്
- ഈരാറ്റുപേട്ട മസ്ജിദ് നൂര്‍ ജുമാമസ്ജിദിന് സമീപം (രണ്ട്)
- പാലായില്‍ പൊന്‍കുന്നം റൂട്ടിലെ പാലത്തില്‍
- പാലാ ഹെഡ്പോസ്റ്റ് ഓഫിസ് ജങ്ഷന്
- എസ്.ആർ.ടി.ഒ പാലാ (രണ്ട്)
- പാലാ ആര്.വി ജങ്ഷന് (രണ്ട്)
- പാലാ കെ.എസ്.ഇ.ബി ഓഫിസിന് സമീപം (രണ്ട്)
- ഏറ്റുമാനൂർ തവളക്കുഴി (രണ്ട്)
- തലയോലപ്പറമ്പ് ഗവ. ആശുപത്രി ജങ്ഷന്
- തലപ്പാറ ജങ്ഷന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.