Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുഖ്യമന്ത്രിയെ...

മുഖ്യമന്ത്രിയെ കാത്തിരിപ്പാണ്​ അക്ഷര മ്യൂസിയവും കാരൂരും

text_fields
bookmark_border
Akshara Museum,
cancel
camera_alt

നാ​ട്ട​കം മ​റി​യ​പ്പ​ള്ളി​യി​ലെ അ​ക്ഷ​ര​മ്യൂ​സി​യം

കോ​ട്ട​യം: ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി​യെ കാ​ത്തി​രി​ക്കു​ക​യാ​ണ്​ നാ​ട്ട​കം മ​റി​യ​പ്പ​ള്ളി​യി​ലെ അ​ക്ഷ​ര​മ്യൂ​സി​യം. മു​ഖ്യ​മ​ന്ത്രി​യു​ടെ സൗ​ക​ര്യം നോ​ക്കി ര​ണ്ടു​ത​വ​ണ ഉ​ദ്​​ഘാ​ട​നം മാ​റ്റി​വെ​ച്ചെ​ങ്കി​ലും പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​നാ​യി​ട്ടി​ല്ല. ഒ​ക്​​ടോ​ബ​ർ 19നാ​ണ്​ ആ​ദ്യം ഉ​ദ്​​ഘാ​ട​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, പി​ന്നീ​ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ഒ​ഴി​വി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ 28ലേ​ക്ക്​ മാ​റ്റി. അ​ന്ന്​ പാ​മ്പാ​ടി​യി​ൽ ശ്രീ​നി​വാ​സ രാ​മാ​നു​ജ​ൻ ശാ​സ്ത്ര ഇ​ൻ​സ്റ്റി​​റ്റ്യൂ​ട്ട്​ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി എ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ക്ഷ​ര മ്യൂ​സി​യ​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്​ പി​ന്നെ​യും നീ​ണ്ടു. മ്യൂ​സി​യ​ത്തി​ൽ സ്ഥാ​പി​ച്ച കാ​രൂ​ർ നീ​ല​ക​ണ്ഠ​പി​ള്ള​യു​ടെ പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​ന​വും മു​ഖ്യ​മ​ന്ത്രി വ​ന്നാ​ലേ ന​ട​ക്കൂ. എ​സ്.​പി.​സി.​എ​സി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ ക​ഥാ​കാ​ര​ൻ കാ​രൂ​രി​ന്‍റെ നീ​ല​ക​ണ്ഠ​പി​ള്ള​യു​ടെ കൃ​ഷ്ണ​ശി​ല​യി​ൽ തീ​ർ​ത്ത അ​ർ​ഥ​കാ​യ പ്ര​തി​മ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യി കൊ​ണ്ടു​വ​ന്ന്​ മ്യൂ​സി​യം കോം​പ്ല​ക്​​സി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

നാ​ലു​ഘ​ട്ട​ത്തി​ലാ​യാ​ണ്​ അ​ക്ഷ​ര​മ്യൂ​സി​യം നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നു നി​ല​യി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ നാ​ല്​ ഗാ​ല​റി, തി​യ​റ്റ​ർ തു​ട​ങ്ങി​യ​വ​യാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ല​യാ​ള​ഭാ​ഷ​യു​ടെ ഉ​ൽ​പ​ത്തി​യും വ​ള​ർ​ച്ച​യു​മാ​ണ്​ വാ​മൊ​ഴി, വ​ര​മൊ​ഴി, അ​ച്ച​ടി എ​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്​. വാ​മൊ​ഴി​യി​ൽ​നി​ന്ന്​ ചി​ത്ര​ലി​പി​യി​​ലേ​ക്കു​ള്ള മാ​റ്റ​വും അ​ച്ച​ടി​യു​ടെ ച​രി​ത്ര​വും നേ​രി​ല​റി​യാം.

ഗു​ഹ​ക​ളി​ലെ ചി​ത്ര​ലി​പി​ക​ൾ, ഗോ​ത്ര ലി​പി​ക​ൾ, ​വ​ട്ടെ​ഴു​ത്ത്, കോ​ലെ​ഴു​ത്ത്, താ​ളി​യോ​ല​ക​ൾ, മൃ​ഗ​ങ്ങ​ളു​​ടെ​യും മ​ര​ങ്ങ​ളു​ടെ​യും തോ​ൽ, മു​ള, പ​ന​യോ​ല, ആ​മ​ത്തോ​ട്, പ​ട്ട്, തു​ട​ങ്ങി​യ എ​ഴു​ത്തു​പ്ര​ത​ല​ങ്ങ​ൾ, നാ​രാ​യം, പ​ഴ​യ ത​രം മ​ഷി​ക്കു​പ്പി, താ​ളി​യോ​ല​ക​ൾ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ട്ടി, കേ​ര​ള​ത്തി​ൽ അ​ച്ച​ടി​ച്ച ആ​ദ്യ​ത്തെ പു​സ്ത​ക​മാ​യ ചെ​റു​പൈ​ത​ങ്ങ​ൾ​ക്ക്​ ഉ​പ​കാ​രാ​ർ​ഥം, സം​ക്ഷേ​പ​വേ​ദാ​ർ​ഥം, ഗു​ട്ട​ൻ ബ​ർ​ഗി​ന്‍റെ 42 വ​രി ബൈ​ബി​ൾ, റ​മ്പാ​ൻ ബൈ​ബി​ൾ, എ​സ്.​പി.​സി.​എ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ട നൂ​റോ​ളം പ്ര​ശ​സ്ത​രു​ടെ ഒ​പ്പ്, പ​ഴ​യ പ​ത്ര​ങ്ങ​ൾ, പ്ര​സാ​ധ​ന ച​രി​ത്രം, തു​ട​ങ്ങി​യ​വ​ക്കു പു​റ​മെ കാ​രൂ​ർ നീ​ല​ക​ണ്ഠ​പി​ള്ള​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ലെ​ഴു​തി​യ മി​നി​റ്റ്​​സ്​ തു​ട​ങ്ങി എ​ണ്ണി​യാ​ൽ തീ​രാ​ത്ത കൗ​തു​ക​ങ്ങ​ളാ​ണ്​ കാ​ഴ്ച​ക്കാ​ർ​ക്കാ​യി മ്യൂ​സി​യ​ത്തി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. ​ഈ ​വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം എ​ല്ലാ​റ്റി​നും ക്യു.​ആ​ർ കോ​ഡു​മു​ണ്ട്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akshara MuseumNatakam Maryapalli
News Summary - Akshara Museum at Natakam Maryapalli
Next Story