Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈ പാതയോരത്തുണ്ട്​...

ഈ പാതയോരത്തുണ്ട്​ എല്ലാ എഴുത്തുകാരും

text_fields
bookmark_border
Roadside stall
cancel
camera_alt

കോട്ടയം നാഗമ്പടത്തെ വഴിയോര പുസ്​തകശാല

കോട്ടയം: ഷേക്​സ്​പിയറും ബർണാഡ്​​ഷായും പൗലോ കൊയ്​ലോയും അഗത ക്രിസ്​റ്റിയും ചേതൻ ഭഗതും അരുന്ധതി റോയിയുമടക്കം ലോകപ്രശസ്​ത എഴുത്തുകാർ അക്ഷരനഗരിയിലെ തെരുവോരത്ത്​ നിരന്നിരിക്കുകയാണ്​. ആദ്യ വായനക്കല്ല, പല വായനകൾ കഴിഞ്ഞ്​, പല കൈകൾ മറിഞ്ഞ്​ വീണ്ടും അക്ഷരങ്ങളെ തേടിയെത്തുന്നവർക്കായി. ഇവരെപോലെ നൂറുകണക്കിന്​ എഴുത്തുകാരാണ്​ നാഗമ്പടത്ത്​ നെഹ്​റു പാർക്കിന്​ എതിർവശത്ത്​ പഴയ പുസ്​തകങ്ങൾ വിൽക്കുന്ന ശാലയിൽ​ വായനയുടെ വസന്തം വിടർത്തുന്നത്​. മൂന്നു കടകളാണുള്ളത്​.

തിരുവനന്തപുരം സ്വദേശികളായ ഷക്കീർ, അനസ്​, ജലീൽ എന്നിവരാണ്​ വഴിയോരത്തെ പുസ്​തകശാലകൾ നടത്തുന്നത്​. മലയാള പുസ്​തകങ്ങൾ അപൂർവമാണ്​. ഇംഗ്ലീഷ്​ പുസ്​തകങ്ങളാണ്​ അധികവും. മൂന്നു കടകളിലുമായി നാലുലക്ഷത്തിനടുത്ത്​ പുസ്​തകങ്ങളുണ്ട്​​. നോവലുകൾ മാത്രമല്ല, വിദ്യാർഥികൾക്കുള്ള പുസ്​തകങ്ങളും പരീക്ഷസഹായികളും ലഭിക്കും. തിരുവനന്തപുരത്തുനിന്നാണ്​ അധികം പുസ്​തകങ്ങളും കൊണ്ടുവരുന്നത്​. ഹൈദരാബാദ്​, തിരുനെൽവേലി, ബംഗളൂരു എന്നിവിടങ്ങളിൽനിന്നും പുസ്​തകങ്ങളെത്തിക്കും. വായിച്ചുകഴിഞ്ഞവരും പഠനം കഴിഞ്ഞ വിദ്യാർഥികളും പുസ്​തകങ്ങൾ നൽകും.

അനസിന്​ തിരുവനന്തപുരത്തും ഇത്തരത്തിൽ പുസ്​തകശാലകളുണ്ട്​. പാതിവിലയിലും കുറച്ചാണ്​​ പുസ്​തകങ്ങൾ വിൽക്കുന്നത്​. മലയാള പുസ്​തകങ്ങൾ കൊണ്ടുവന്നാൽ പെ​​ട്ടെന്നുതീരുമെന്ന്​ 15 വർഷമായി കട നടത്തുന്ന പൂവച്ചൽ സ്വദേശി ഷക്കീർ പറഞ്ഞു. ഷക്കീറി​െൻറ സഹോദരൻ ഷാജിയാണ്​ ഇവിടെ നേര​േത്ത കട നടത്തിയിരുന്നത്​. പിന്നീട്​ ഷക്കീർ ഏറ്റെടുക്കുകയായിരുന്നു. ഒരു ലക്ഷത്തോളം പുസ്​തകങ്ങളാണ്​ ഷക്കീറി​െൻറ കടയിലുള്ളത്​. 10ാം ക്ലാസ്​ മുതൽ സിവിൽ സർവിസ്​ വരെയുള്ള അക്കാദമിക​ പുസ്​തകങ്ങളും ഇവിടെയുണ്ട്​. ആവശ്യമനുസരിച്ച്​ പുതിയ പുസ്​തകങ്ങളും എത്തിച്ചുനൽകും. വിദ്യാർഥികളടക്കം നിരവധി പേരാണ്​ തെരുവോരത്തെ ഈ പുസ്​തകശാലകൾ തേടിയെത്തുന്നത്​. കോവിഡുകാലത്തി​െൻറ മാന്ദ്യം കഴിഞ്ഞതോടെ വായനയുടെ വാതായനങ്ങൾ തുറന്നിടുകയാണ്​ ഇവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bookslibraryRoadside bookstall
News Summary - All the writers are on this roadside
Next Story