മാണി സി. കാപ്പനെതിരെ വ്യാജ ആരോപണം: കേരള കോൺഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമെന്ന് യു.ഡി.എഫ്
text_fieldsപാലാ: പാലാ എം.എൽ.എ മാണി സി. കാപ്പനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കേരള കോൺഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു.ഡി.എഫ്. രാമപുരം പദ്ധതി ഇല്ലെന്നും എം എൽ എ സാങ്കൽപ്പിക പദ്ധതി പ്രഖ്യാപിച്ചതാണെന്നുമുള്ള വ്യാജ ആരോപണങ്ങൾ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
സ്വന്തം ജലവിഭവമന്ത്രിയുണ്ടായിട്ടും വ്യാജ ആക്ഷേപം ഉന്നയിച്ചതിൽ ദുരൂഹതയുണ്ട്. മാണി സി കാപ്പനെ വേട്ടയാടുന്നതിൻ്റെ ഭാഗമാണ് ഇത്തരം നടപടികൾ. സർക്കാർ രേഖകളിൽ പദ്ധതിയുടെ പേര് രാമപുരം പദ്ധതി എന്നാണെന്നു പുറത്തു വന്ന സാഹചര്യത്തിൽ വ്യാജ ആരോപണം ഉന്നയിച്ച ജനപ്രതിനിധികൾ മാപ്പു പറയുന്നത് ഉചിതമായിരിക്കും.
തങ്ങളെ ജനങ്ങൾ തോൽപ്പിച്ചുവെന്ന ഒറ്റക്കാരണത്താൽ എം എൽ എ യെ കണ്ണടച്ച് എതിർക്കുന്നത് ജനാധിപത്യത്തിനു ചേർന്ന നടപടിയാണോയെന്നു പരിശോധിക്കണം. പൊതുജനത്തിനു മുന്നിൽ അഭിപ്രായപ്രകടനം നടത്തേണ്ടി വരുമ്പോൾ ജനപ്രതിനിധികൾ ജാഗ്രത പാലിക്കണം. നാടിൻ്റെ വികസനത്തിന് രാഷ്ട്രീയം തടസ്സമാവരുതെന്നും കമ്മിറ്റി പറഞ്ഞു. ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.