അല്ലിയാമ്പൽ കടവിൽ... ആഘോഷ വസന്തം
text_fieldsകോട്ടയം: കോട്ടയത്തിന്റെ പിങ്ക് വസന്തമായ തിരുവാർപ്പ് മലരിക്കലിൽ ആമ്പൽ ഫെസ്റ്റിന് തുടക്കമായി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു.
ആമ്പൽ ഫെസ്റ്റിവൽ കാണാനെത്തുന്നവർ വള്ളങ്ങളിലെ യാത്ര നടത്തുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും പാളിച്ച ഉണ്ടായാൽ ടൂറിസത്തെയും വരുമാന മാർഗത്തെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി, തിരുവാർപ്പ് പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവിസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവിസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
തിരുവാർപ്പ് മലരിക്കലിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന പാടങ്ങളിലാണ് ആമ്പൽപ്പൂക്കൾ പൂവിട്ടിരിക്കുന്നത്. സന്ദർശകർക്ക് വള്ളങ്ങളിൽ യാത്ര ചെയ്ത് ആമ്പലുകൾക്കിടയിലൂടെ കാഴ്ചകൾ കാണാനും അവസരമുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, അഡ്വ. കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.