കോട്ടയം മെഡിക്കൽ കോളജ് 2.15 കോടിയുടെ വികസന പദ്ധതിയുമായി പൂർവ വിദ്യാർഥികൾ
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് വജ്ര ജൂബിലിയോടനുബന്ധിച്ച് 1964 മുതൽ 1993 വരെ ബാച്ചിലെ ഡോക്ടർമാർ ആശുപത്രിയുടെ വികസനത്തിനു നൽകുന്നത് 2.15 കോടി രൂപ.
1964 ബാച്ചിലെ ഡോ. കാശി വിഘ്നേശ്വരൻ, ഡോ. ജോർജ് തോമസ്, ഡോ. അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ലോകോത്തര നിലവാരമുള്ള ബാഡ്മിന്റൺ കോർട്ട് നിർമാണത്തിന് കോളജ് പ്രിൻസിപ്പലിൽനിന്ന് അനുമതി വാങ്ങി. 1965 ബാച്ചുകാർ, ഡോ. മാർക്കോസ് അറക്കൽ, ഡോ. ഫിലിപ് അഗസ്റ്റിൻ, ഡോ. എം.സി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ കമ്യൂണിറ്റി മെഡിസിൻ ഹാൾ, 1966 ബാച്ച് ഡോ. ആർ.എൽ. ശർമയുടെ നേതൃത്വത്തിൽ ജി.കെ. വാര്യർ ഓർമക്ക് മെഡിസിൻ ഹാൾ, 1967 ബാച്ച് ഡോ. ജോർജ് ചെറിയാൻ, ഡോ. പി.ടി. തോമസ്, ഡോ. പി.ടി. ജോയി എന്നിവരുടെ നേതൃത്വത്തിൽ യജ്ഞനാരായണ അയ്യർ സ്മാരക ഹാൾ എന്നിവ നിർമിക്കും. 1968 ബാച്ച് ഡോ. കൃഷ്ണൻകുട്ടി, ഡോ. ഗോപാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ രോഗികളുടെ ഉന്നമനത്തിനുള്ള കർമപദ്ധതിക്ക് രൂപംനൽകും.
1969 ബാച്ചിലെ ഡോ. എം.എ. മുഹമ്മദ് (വാഗമൺ ഹിൽസ് ഉടമ), ഡോ. പി.യു. സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ അനാട്ടമി ഹാൾ 17ന് പൂർത്തീകരിക്കും. 71 ബാച്ച് ഡോ. വി.എസ്. സുമാദേവിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ നൽകി. 79 ബാച്ച് ഡോ. ഷാജി കെ. തോമസിന്റെ നേതൃത്വത്തിൽ 15 ലക്ഷം രൂപ മുടക്കി ലൈബ്രറി സ്ഥാപിക്കും. 78 ബാച്ച് ഡോ. ജോസ് ചാക്കോ പെരിയപുറം, ഡോ. വി.യു. തങ്കമ്മ എന്നിവരുടെ നേതൃത്വത്തിൽ 20 ലക്ഷം രൂപ മുടക്കി ഓപൺ ഓഡിറ്റോറിയത്തിൽ സ്റ്റേജ് നിർമാണം നടത്തും. 1980 ബാച്ചിലെ ഡോ. ഡാർലി സാറാമ്മ മാമ്മൻ, ഡോ. എം.സി. ടോമിച്ചൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ ആശുപത്രിയിൽ 20 ലക്ഷം മുടക്കി ഹാൾ നിർമിക്കും. 83 ബാച്ച് ബയോകെമിസ്റ്റ് ഹാൾ നിർമിക്കും. ഡോ. ശ്രീകുമാർ, ഡോ. ജോർജ് ജേക്കബ് എന്നിവരാണ് സംഘാടകർ.
84 ബാച്ച് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡോ. ഹംസക്കോയ എന്നിവരുടെ നേതൃത്വത്തിൽ ഫിസിയോളജി ലെക്ചറൽ ഹാൾ നിർമിക്കും.
85 ബാച്ച് ഡോക്ടർമാരായ സക്കറിയ ഏലിയാസ്, തോമസ് കുര്യൻ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. കെ.പി. ജയപ്രകാശ് എന്നിവർ 25 ലക്ഷം രൂപ നൽകും. 86 ബാച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർ.എം.ഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ, ഡോ. ബിനോയ് അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഓപൺ ഓഡിറ്റോറിയം നിർമിക്കും.
60 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന നിർമാണത്തിന് 25 ലക്ഷം രൂപയാണ് ഇവർ നൽകുന്നത്. 88 ബാച്ച് ഡോ. വിനോദ് വിശ്വനാഥന്റെയും ഡോ. ലക്ഷ്മിജയകുമാറിന്റെയും നേതൃത്വത്തിൽ പതോളജി ഹാൾ നിർമിക്കും. 93 ബാച്ച് പി.ടി.എ ഹാൾ ആധുനിക നിലവാരത്തിൽ പുനർനിർമിക്കും.
നിർമാണ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാനും ഡോ. ജോസ് ചെറിയാൻ, ഡോ. ആർ.എൽ. ശർമ, ഡോ. ഡാർലി സാറാമ്മ മാമ്മൻ, ഡോ. വി.എസ്. സുമദേവി എന്നിവരടങ്ങുന്ന ഇന്റേണൽ ഓഡിറ്റിങ് കമ്മിറ്റി രൂപവത്കരി. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ഡോ. ജോസ് ടോം, സെക്രട്ടറി ഡോ. ടി.ജി. തോമസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.