സ്വാതന്ത്ര്യത്തിെൻറ അമൃത മഹോത്സവം; ഖാദി മേഖലയിൽ 350 തൊഴിലവസരങ്ങൾ
text_fieldsകോട്ടയം: സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അമൃത മഹോത്സവത്തിെൻറ ഭാഗമായി ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസ് 350 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ഇ.ജി.പി, സംസ്ഥാന സർക്കാറിെൻറ എെൻറ ഗ്രാമം പദ്ധതി എന്നിവ മുഖേന 300 പേർക്ക് തൊഴിൽ നൽകും. ലഭിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ച് അര്ഹമായവക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടി പൂർത്തിയായി. സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ വരെ ബാങ്ക് വായ്പയും 35 ശതമാനം സബ്സിഡിയും അനുവദിക്കും.
ജില്ല പഞ്ചായത്തിെൻറ സഹായത്തോടെ നെടുംകുന്നം, പാമ്പാടി, കിടങ്ങൂർ എന്നിവിടങ്ങളിലെ ഖാദി ഉൽപാദന കേന്ദ്രങ്ങളില്‍ പുതുതായി 50 പേർക്ക് തൊഴിൽ ലഭ്യമാക്കും.
ഈ കേന്ദ്രങ്ങളില്‍ നൂൽപ്പ്, നെയ്ത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന 83പേർക്ക് പുറമെയാണിത്. മണിമലയിലെ നൂൽപ്പ് കേന്ദ്രത്തിലും കൂടുതൽ തൊഴിൽ സാധ്യത ലക്ഷ്യമിട്ട് പുതിയ വർക്ക് ഷെഡ് നിർമിക്കും.
സംസ്ഥാന സർക്കാർ 30ലക്ഷം രൂപയാണ് അനുവദിച്ചത്. ഉദയനാപുരം, കാണക്കാരി, കടുത്തുരുത്തി, മുട്ടുചിറ, കാട്ടാമ്പാക്ക്, കിടങ്ങൂര്‍, അയര്‍ക്കുന്നം, ഭരണങ്ങാനം, വാഴൂര്‍, ചിറക്കടവ് എന്നീ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നെയ്ത്ത് മേഖലയിലെ 29 യൂനിറ്റുകളില്‍ 325 പേരാണ് തൊഴിലെടുക്കുന്നത്.
പരമ്പരാഗത രീതിയിൽ നൂലും ഖാദി തുണികളും തയാറാക്കുന്ന ഇവരുടെ അധ്വാനം ലഘൂകരിക്കുന്നതിനായി ചർക്കകളുടെയും നെയ്ത്ത് തറികളുടെയും ആധുനികവത്കരണവും പ്രവർത്തിപ്പിക്കുന്നതിനുള്ള സൗരോർജ സംവിധാനങ്ങൾ ഒരുക്കുന്നതും ഉള്‍പ്പെടുന്ന ശിപാര്‍ശ ഖാദി കമീഷെൻറ അംഗീകാരത്തിനായി സമർപ്പിച്ചെന്ന് ഖാദി പ്രോജക്ട് ഓഫിസർ ഇ. നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.