Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ജുവിന്‍റെ മരണം:...

അഞ്ജുവിന്‍റെ മരണം: അന്വേഷണസംഘം വിപുലീകരിച്ചു

text_fields
bookmark_border
anju-shaji
cancel
camera_alt?????? ????????? ??????? ?????????????? ??????????? ?????????? ??????? ??????????? ??????????????? ???????????????????

പൊന്‍കുന്നം: കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറി​​െൻറ നേതൃത്വത്തി​ൽ അന്വേഷണസംഘം വിപുലീകരിച്ചു. കാഞ്ഞിരപ്പള്ളി സി.ഐ സോള്‍ജിമോന്‍, പാമ്പാടി സി.ഐ യു. ശ്രീജിത്ത്, കിടങ്ങൂര്‍ എസ്.ഐ ആൻറണി ജോസഫ്, കാഞ്ഞിരപ്പള്ളി എസ്.ഐ ടി.ഡി. മുകേഷ്, എരുമേലി എസ്.ഐ പി.കെ. ശിവനുണ്ണി, കാഞ്ഞിരപ്പള്ളി ക്രൈംബ്രാഞ്ച്  എസ്.ഐ എം.എസ്. ഷിബു, കോട്ടയം ക്രൈംബ്രാഞ്ച് എസ്.ഐ സി.വി. ഐപ്പ് കുമാര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ജോര്‍ജ് ജേക്കബ് എന്നിവരടങ്ങുന്നതാണ് 10 അംഗ അന്വേഷണസംഘം. വ്യാഴാഴ്ച വൈകീട്ട് അഞ്ജുവി​​െൻറ വീട്ടിലെത്തിയ അന്വേഷണസംഘം പിതാവ് ഷാജിയില്‍നിന്ന്​ രണ്ടുമണിക്കൂര്‍ മൊഴിയെടുത്തു. മൊഴിയെടുപ്പ് വെള്ളിയാഴ്​ചയും തുടരും. അഞ്ജു കോളജില്‍നിന്ന് നടന്നുപോകുന്ന സി.സി ടി.വി ദൃശ്യം സമീപത്തെ ബേക്കറിയില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

കോളജിന്​ ഗുരുതര വീഴ്​ചയെന്ന് കണ്ടെത്തൽ

കോട്ടയം: കോപ്പിയടി ആരോപണത്തെതുടർന്ന്​ കാഞ്ഞിരപ്പള്ളി സ​െൻറ്​ ആൻറണീസ് കോളജിലെ അവസാന വര്‍ഷ ബികോം വിദ്യാർഥിനി അഞ്ജു പി. ഷാജി ​(20) മരിച്ച സംഭവത്തിൽ ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ്​ കോളജിന്​ ഗുരുതര വീഴ്​ചയെന്ന്​ എം.ജി സർവകലാശാല അന്വേഷണസമിതിയുടെ കണ്ടെത്തൽ. കോപ്പിയടിച്ചതായി കോളജ്​ അധികൃതർ വ്യക്​തമാക്കിയ സമയത്തിനുശേഷം 32 മിനിറ്റ്​ വിദ്യാർഥിനിയെ പരീക്ഷാഹാളിൽ ഇരുത്തിയത്​ ചട്ടലംഘനമാണെന്നും ഇത്​​ മാനസിക സമ്മർദത്തിന്​ കാരണമായിരിക്കാമെന്നും സമിതി നൽകിയ ഇടക്കാല റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു.

കോപ്പിയടി പിടിച്ചാൽ ഉടൻ പരീക്ഷാഹാളിന്​ പുറത്തിറക്കണമെന്നാണ്​ ചട്ടം. ഇതിൽ വീഴ്​ചയുണ്ടായി. കോളജ്​​ അധികൃതർ കരുതലെടുത്തിരുന്നെങ്കിൽ അത്യാഹിതം ഒഴിവാകുമായിരുന്നുവെന്നാണ്​​ കരുതേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗ സിൻഡിക്കേറ്റ്​ സമിതി വ്യാഴാഴ്​ച ഉച്ചക്കാണ്​ വൈസ്​ ചാൻസലർക്ക്​ റിപ്പോർട്ട്​ നൽകിയത്​. സർവകലാശാല നിർദേശപ്രകാരമാണ്​ പരീക്ഷാഹാളിൽ സി.സി ടി.വി സ്​ഥാപിച്ചത്​. ഇതിലെ ദൃശ്യങ്ങൾ പുറത്തുവിടു​േമ്പാൾ സർവകലാശാല അനുമതി നിർബന്ധമായിരുന്നു. ഹാൾടിക്കറ്റ് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചതും വീഴ്ചയാണ്.

കോപ്പിയടിച്ച്​ പിടിക്ക​െപ്പട്ടാൽ തുടർ പരീക്ഷയെഴുതാൻ അനുവദിക്കാതെ ഉടൻ ഹാളിന്​ പുറത്തിറക്കുകയും വിശദീകരണം വാങ്ങുകയുമാണ്​ ഇൻവിജിലേറ്റർ ചെയ്യേണ്ടത്​. ഇത്​ പാലിക്കപ്പെട്ടിട്ടില്ല. വിദ്യാർഥിയോട്​ ഉചിതമായ രീതിയിൽ ഇടപെട്ടില്ല. പാഠഭാഗങ്ങൾ എഴുതിയെന്ന്​ പറയപ്പെടുന്ന ഹാൾ ടിക്കറ്റ്​ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ഇതി​​െൻറ പകർപ്പാണ്​ സമിതിക്ക്​ ലഭിച്ചത്​. മോശമായി പെരുമാറിയോയെന്ന്​ കണ്ടെത്താൻ പരീക്ഷാഹാളിലുണ്ടായിരുന്ന മൂന്നുസഹപാഠികളുടെ മൊഴിയെടുക്കും. നിലവിൽ ഇവർ പരീക്ഷ എഴുതുകയാണെന്നതിനാൽ പിന്നീടാകും മൊഴിയെടുക്കൽ. സി.സി ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടന്നെന്ന ആരോപണത്തിൽ പൊലീസാണ്​ വ്യക്​തത വരു​േത്തണ്ടതെന്നും ഡോ. എം.എസ്. മുരളി, ഡോ. അജി.സി.പണിക്കർ, പ്രഫ. വി.എസ്. പ്രവീൺകുമാർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രിൻസിപ്പലിനെ പരീക്ഷ ചുമതലയിൽ നിന്ന്​ മാറ്റും- വൈസ്​ ചാൻസലർ

കോട്ടയം: അഞ്ജു പി. ഷാജിയുടെ മരണവുമായി ബന്ധ​െപ്പട്ട്​ സിൻഡിക്കേറ്റ്​ അന്വേഷണസമിതി നൽകിയ ഇടക്കാല റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ്​ കോളജ് പ്രിൻസിപ്പൽ ഫാ. ജോസഫ് ഞാറക്കാട്ടിനെ ചീഫ് പരീക്ഷ സൂപ്രണ്ട് സ്ഥാനത്തുനിന്ന്  മാറ്റുമെന്ന് എം.ജി വൈസ് ചാൻസലർ ഡോ. സാബു തോമസ് അറിയിച്ചു. കോളജി​െൻറ  ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടതിലും ചട്ടലംഘനമുണ്ട്. കോളജ് മനഃപൂർവം ഉപദ്രവിക്കാൻ  ശ്രമിച്ചിട്ടില്ലെങ്കിലും കാര്യക്ഷമമായി ഇടപെട്ടില്ല -അദ്ദേഹം പറഞ്ഞു. 

അഞ്ജു കോപ്പിയടിച്ചെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹാൾ ടിക്കറ്റ്​ പൊലീസി​​െൻറ കൈയിലാണ്​. ഇത്​ ശാസ്​ത്രീയ പരിശോധനക്ക്​ ലഭ്യമാക്കാൻ കഴിയുമോയെന്ന്​  പരിശോധിക്കും. ഇതി​െനാപ്പം മൂന്ന്​ സഹപാഠികളുടെ മൊഴിയെടുക്കേണ്ടതുണ്ട്​.  ഇതെല്ലാം ഉൾപ്പെടുത്തി ഉടൻ വിശദറി​േപ്പാർട്ട്​ നൽകാൻ സമിതി നിർദേശം നൽകിയിട്ടുണ്ട്​. ഇത്​ ലഭിച്ചശേഷം സിൻഡിക്കേറ്റിൽ ചർച്ചചെയ്​ത്​ കോളജിനെതിരെ കൂടുതൽ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കും. പരീക്ഷകേന്ദ്രമുള്ള കോളജുകളിൽ കൗൺസലിങ് സ​െൻററുകൾ തുറക്കും. ഹാൾ  ടിക്കറ്റിൽ പൂർണ വിലാസവും ഫോൺനമ്പറും നിർബന്ധമാക്കുമെന്നും വൈസ് ചാൻസലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAnju Shaji death CaseAnju Shajiinquiry Team
News Summary - Anju Shaji Death Case:Inquiry Team -Kerala News
Next Story