പൊലീസ് കൈപിടിച്ചു; അന്നമ്മക്ക് സുരക്ഷിത വീട്
text_fieldsകോട്ടയം: പൊലീസിെൻറ കരുതലിൽ മാങ്ങാനം വള്ളിമല അന്നമ്മക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം. കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ അന്നമ്മക്ക് നിർമിച്ച വീടിെൻറ താക്കോൽദാനം ജില്ല പൊലീസ് ഡി. ശിൽപ നിർവഹിച്ചു.
അന്നമ്മ നൽകിയ പരാതി അന്വേഷിച്ചെത്തിയ ജനമൈത്രി പൊലീസ് ഇവരുടെ ദുരിതജീവിതം തിരിച്ചറിയുകയും തുടർന്ന് വിവിധ സ്ഥാപനങൾ, സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയുമായിരുന്നു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ ടി.കെ. ബിനോയ്, അബ്ദുൽ സത്താർ എന്നിവർ ഇതിന് നേതൃത്വം നൽകി.
വീടുപണിക്ക് സമീപത്ത് ഷെഡ് കെട്ടി ഇവർ മാറിയതിനുപിന്നാലെ വീട് ഇടിഞ്ഞുവീണിരുന്നു. താൽക്കാലിക ഷെഡിന് അടുത്തിടെ തീപിടിക്കുകയും ചെയ്തു. ഇത്തരം പ്രതിസന്ധികളെ മറികടന്നാണ് ഇവരുടെ സ്വപ്നഭവനം യാഥാർഥ്യമായത്. കോവിഡ് കാലത്ത് നിർമാണത്തിന് വേഗം കുറഞ്ഞുവെങ്കിലും 650 ചതുരശ്ര അടി വീട് കഴിഞ്ഞദിവസം പൂർത്തിയായി. കട്ടിൽ, മേശ, കസേരകൾ എന്നിവ ബീറ്റ് ചുമതല വഹിക്കുന്ന സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, സിബിമോൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു. ജനമൈത്രി പൊലീസ് ജില്ലയിൽ നിർമിക്കുന്ന 10ാമത്തെ വീടാണിത്.
താക്കോൽദാന ചടങ്ങിൽ ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി എം.എം. ജോസ്, വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി സന്തോഷ്, ബ്ലാക്ക് പഞ്ചായത്ത് അംഗം സോണിയ, പഞ്ചായത്ത് അംഗം ബിജു, ബീറ്റ് ഓഫിസർമാരായ സിബി, സുനിൽ എന്നിവർ സംസാരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി.ജോസഫ് സ്വാഗതവും സി.ആർ.ഒ സദക്കത്തുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.