സിൽവർ ലൈൻ വിരുദ്ധ സത്യഗ്രഹം; നാളെ 1000ാം ദിവസം
text_fieldsകോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളി സമരപ്പന്തലിൽ തുടങ്ങിയ സത്യഗ്രഹ സമരം തിങ്കളാഴ്ച 1000ാം ദിനത്തിൽ. ഇതിന്റെ ഭാഗമായി രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹസമരവും സമര പോരാളികളുടെ സംഗമവും നടക്കും.
പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ സമരസമിതി യൂനിറ്റുകളിലെ സമര പോരാളികൾ സത്യഗ്രഹത്തിൽ ഒത്തുചേരുമെന്ന് സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ അറിയിച്ചു. സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.