മാനുഷിക സമീപനം ഭരണാധികാരികൾ കൈവിടരുത് –കുര്യാക്കോസ് മാർ സേവേറിയോസ്
text_fieldsേകാട്ടയം: കോടതിവിധികൾ നടപ്പാക്കുേമ്പാൾ മാനുഷിക സമീപനംകൂടി ഭരണാധികാരികൾ സ്വീകരിക്കണമെന്ന് ക്നാനായ സുറിയാനി സഭ ആർച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത.
യാക്കോബായ സുറിയാനി സഭക്ക് നീതി നിഷേധിക്കുെന്നന്ന് ആരോപിച്ച് തിരുവാർപ്പിൽ തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത നടത്തുന്ന സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധി അനുസരിക്കുമ്പോഴും എല്ലാറ്റിനും മാനുഷികമുഖമുണ്ടെന്നത് വിസ്മരിക്കാനാവില്ല. ജനാധിപത്യരാജ്യത്ത് ഒരു ഇടവകയിലെ ഭൂരിപക്ഷ തീരുമാനത്തിന് ഒരുശതമാനംപോലും വിലയില്ലാത്ത സ്ഥിതിയാണ്. അന്ത്യോഖ്യ സിംഹാസനത്തിനുകീഴിൽ നിലകൊള്ളുകയെന്നത് ഓരോ യാക്കോബായക്കാരെൻറയും വികാരമാണ്. േദവാലയങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിെൻറ ഭാഗമാണ്. ഓരോരുത്തരുടെയും ഇടനെഞ്ചിലാണ് േദവാലയങ്ങളുടെ സ്ഥാനം. േദവാലയങ്ങൾ നഷ്ടപ്പെടുന്നത് ഓരോ വിശ്വാസിക്കും സമ്മാനിക്കുന്നത് ഹൃദയം കീറിമുറിക്കുന്ന വേദനയാണ്. പള്ളികൾ നഷ്ടപ്പെടുമ്പോഴും ആത്മീയമായി യാക്കോബായക്കാർ ജ്വലിക്കുന്ന അന്തരീക്ഷത്തിലാണെന്നും മാർ സേവേറിയോസ് പറഞ്ഞു.
തിരുവാർപ്പ് കൊച്ചുപാലം കുരിശുംതൊട്ടിക്കുസമീപം നടത്തുന്ന സത്യഗ്രഹത്തിെൻറ രണ്ടാംദിവസമായ ശനിയാഴ്ച കോട്ടയം ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് കടവുംഭാഗം, പള്ളി വികാരി ഫാ. സഞ്ചു മാനുവൽ കിടങ്ങേത്ത്, ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര, ഗീവർഗീസ് കോർ എപ്പിസ്കോപ്പ തേക്കാനത്ത്, ഫാ. കെ.കെ. തോമസ് കറുകപ്പടി, ഫാ. ലിബിൻ കുര്യാക്കോസ്, ഫാ. എ.പി. ജേക്കബ് ആഞ്ഞിലിമൂട്ടിൽ, റവ. യൂഹാനോൻ വേലിക്കകത്ത്, ഫാ. എബ്രഹാം വലിയപറമ്പിൽ, ഫാ. സോജൻ പട്ടശ്ശേരിൽ, ഫാ. ബേസിൽ മന്ദാമംഗലം, ഫാ. സഖറിയ മൈലപ്പള്ളി, കെ.പി.സി.സി നിർവാഹക സമിതി അംഗം ഫിൽസൺ മാത്യൂസ്, കുഞ്ഞ് ഇല്ലമ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റൂബി ചാക്കോ, ജോഷി ഇലഞ്ഞിവീട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.