പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത
text_fieldsകോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപതയും. കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്സിജന്‍ കോണ്‍സൻട്രേറ്റുകളുടെ വിതരണം, ശരീരത്തിലെ ഓക്സിജെൻറ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്സി മീറ്റര്‍, ആവി പിടിക്കുന്നതിനുള്ള സ്റ്റീം ഇന്‍ഹീലര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വളൻറിയർമാർക്കുമുള്ള പേഴ്സനല്‍ പ്രൊട്ടക്റ്റിവ് എക്യൂപ്മെൻറ് കിറ്റുകൾ, മാസ്കുകള്‍, സാനിറ്റൈസറുകള്‍, ഹാൻഡ് വാഷ് എന്നിവയുടെ വിതരണം, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കും ഇതര നിർധന കുടുംബങ്ങള്‍ക്കാ യുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈപ്പുഴ, നീണ്ടൂര്‍, പഴയ കല്ലറ, പുതിയ കല്ലറ, കുറുമുള്ളൂര്‍, കടുത്തുരുത്തി, പേരൂര്‍, ഇടയ്ക്കാട്ട്, കിഴക്കേ നട്ടാശ്ശേരി, ഒളശ്ശ, കുമരകം, എസ്.എച്ച് മൗണ്ട്, കിടങ്ങൂര്‍, ഉഴവൂര്‍, എന്നിവിടങ്ങളിലായി സ്റ്റീം ഇന്‍ഹീലറുകളും പള്‍സ് ഓക്സീ മീറ്ററുകളും ഓക്സിജന്‍ കോണ്‍സൻട്രേറ്റുകളും വിതരണം ചെയ്തു. മെഡിക്കല്‍ ഉപകരണങ്ങളുടെയും പ്രതിരോധ കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു.
കോട്ടയം അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ബിനു കുന്നത്ത്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെംബര്‍ സിബി ഐക്കരത്തുണ്ടത്തില്‍, സിബില്‍ ജയിംസ് സിബി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.