ജോസ് എത്തി; മാരത്തണിലേക്ക് വഴിമാറി എൽ.ഡി.എഫ് ചർച്ചകൾ
text_fieldsകോട്ടയം: സീറ്റുവിഭജന ചർച്ചകൾ വേഗം പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയെന്ന പതിവ് തെറ്റി എൽ.ഡി.എഫ്. മുൻ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിൽ 'തമ്മിൽത്തല്ല്' അരേങ്ങറുേമ്പാൾ ജില്ല പഞ്ചായത്തിലടക്കം വേഗത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രചാരണത്തിരക്കിലേക്ക് നീങ്ങുകയായിരുന്നു എൽ.ഡി.എഫ് രീതി.
ഇത് തെറ്റിയതിനൊപ്പം ഇത്തവണ എൽ.ഡി.എഫ് കേന്ദ്രങ്ങൾ വേദിയാകുന്നത് മാരത്തൺ ചർച്ചകൾക്ക്. യു.ഡി.എഫ് ജില്ല പഞ്ചായത്ത് സീറ്റുവിഭജനം പൂർത്തിയാക്കി രണ്ടുദിവസം പിന്നിട്ടിട്ടും എൽ.ഡി.എഫിന് ഒപ്പമെത്താനായിട്ടില്ല.
ജോസ് കെ. മാണി വിഭാഗം ഒപ്പം എത്തിയതാണ് എൽ.ഡി.എഫ് സീറ്റ് വിഭജനതീരുമാനങ്ങൾ നീളാൻ കാരണം. ജോസ് വിഭാഗത്തിെൻറ ആവശ്യത്തിനൊപ്പം ഇവർക്കായി മറ്റ് കക്ഷികളിൽനിന്ന് സീറ്റ് വാങ്ങിയെടുക്കേണ്ടതുമാണ് എൽ.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നാമനിർദേശപത്രിക സമർപ്പണത്തിന് തുടക്കമായിട്ടും ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ചർച്ച പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാത്രി വൈകിയും സി.പി.എം-കേരള കോൺഗ്രസ് ചർച്ച പുരോഗമിക്കുകയാണ്.
ജില്ല പഞ്ചായത്തിലേക്ക് 12 സീറ്റാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ എട്ട്, ഒമ്പത് സീറ്റുകൾ എന്ന നിലപാടിലാണ് സി.പി.എം. എന്നാൽ, പതിനൊന്നിൽ കുറഞ്ഞുള്ള ധാരണ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ജോസ്വിഭാഗം ഉറച്ചുനിൽക്കുകയാണ്.
ഇതാണ് തീരുമാനം വൈകാൻ കാരണം. എന്നാൽ, സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ പതിവാണെന്നും വെള്ളിയാഴ്ചയോെട തീരുമാനമാകുമെന്നുമാണ് സി.പി.എം വിശദീകരിക്കുന്നത്. ജോസ് വിഭാഗം എത്തിയ സാഹചര്യത്തിൽ ഇത്തവണ ജില്ല പഞ്ചായത്തിലേക്ക് സീറ്റ് നൽകാനാകില്ലെന്ന് എൻ.സി.പിെയയും ജനതാദളിനെയും സി.പി.എം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ഇരുപാർട്ടിയിലും ഒാരോ സീറ്റിൽ വീതമായിരുന്നു മത്സരിച്ചത്. ഇതിൽ അവർ അസംതൃപ്തരാണ്.
ഉഭയകക്ഷി ചർച്ചയിൽ സി.പി.ഐയോടും കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒന്നിൽക്കൂടുതൽ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ ്സി.പി.ഐ. വെള്ളിയാഴ്ച വീണ്ടും സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ച നടക്കും. മറ്റ് പല തദ്ദേശസ്ഥാപനങ്ങളിലും സമാനസ്ഥിതിയാണ്. പാലാ നഗരസഭയിലടക്കം യു.ഡി.എഫിൽ സീറ്റുവിഭജനം പൂർത്തിയാക്കിയിട്ടും എൽ.ഡി.എഫ് നേതാക്കൾ ചർച്ച തുടരുന്നുവെന്ന മറുപടിയാണ് നൽകുന്നത്.എന്നാൽ, ജില്ല പഞ്ചായത്തിലെ സീറ്റ് വിഭജനം വേഗം പൂർത്തിയാക്കാൻ യു.ഡി.എഫിന് കഴിെഞ്ഞങ്കിലും തർക്കം ഒഴിഞ്ഞിട്ടില്ല.
ജില്ല പഞ്ചായത്തിൽ സീറ്റ് ആവശ്യപ്പെട്ട് രംഗത്തുള്ള ലീഗിെൻറ എതിർപ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ച് ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കുമെന്ന തീരുമാനവുമായി ഇവർ മുന്നോട്ടുപോകുകയാണ്. നഗരസഭ, പഞ്ചായത്ത് തലങ്ങളിലും തീരുമാനം നീളുകയാണ്.
ഏറ്റവും വേഗം തർക്കങ്ങെളല്ലാം പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക 18, 19 തീയതികളിൽ സമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, എൻ.ഡി.എ സീറ്റ് വിഭജനത്തിൽ ഏറെ മുന്നിലെത്തി.
ജില്ല പഞ്ചായത്തിലെ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി. 18 സീറ്റിൽ ബി.ജെ.പിയും നാല് സീറ്റിൽ ബി.ഡി.ജെ.എസും മത്സരിക്കും. ബി.ഡി.ജെ.എസിന് ലഭിച്ച കുറിച്ചി സീറ്റിൽ ഇവർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നുണ്ട്. കോട്ടയം നഗരസഭയടക്കമുള്ള സ്ഥലങ്ങളിൽ ഇവർ സ്ഥാനാർഥി പട്ടിക പുറത്തിറക്കുകയും ചെയ്തു.
നിലവിലെ ധാരണയനുസരിച്ച് വെള്ളൂർ-പി.ജി. ബിജുകുമാർ (ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ്), അയർക്കുന്നം - കെ.പി. ഭുവനേശ് (ജില്ല വൈസ് പ്രസിഡൻറ്), പൂഞ്ഞാർ- വി.സി. അജികുമാർ (ജില്ല സെക്രട്ടറി), പുതുപ്പള്ളി - ഡോ. ജോജി എബ്രഹാം (ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ്), പൊൻകുന്നം- അജിത്ത് വാസു, കടുത്തുരുത്തി- അശ്വന്ത് മാമലശ്ശേരി, ഭരണങ്ങാനം- സോമൻ പച്ചേട്ട് എന്നിവരെയാണ് വിവിധ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർഥികളായി നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിെൻറ അംഗീകാരത്തോടെ അടുത്തദിവസമാകും ഔദ്യോഗികമായി സ്ഥാനാർഥികെള പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.