ക്ഷേത്രത്തിലെ തകിൽവാദ്യ ജീവനക്കാരൻ മരിച്ച നിലയിൽ
text_fieldsകോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തകിൽവാദ്യ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.കങ്ങഴ പരിയാരമംഗലത്ത് പരേതനായ തങ്കപ്പണിക്കരുടെയും ദേവകിയമ്മയുടെയും മകൻ ശിവപ്രസാദാണ് (56) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ക്ഷേത്രത്തിന് പുറത്തുള്ള ജീവനക്കാരുടെ താമസമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ദീപാരാധനക്ക് തകിൽ വായിക്കാൻ എത്താത്തത് അന്വേഷിച്ചെത്തിയവരാണ് സംഭവം കണ്ടത്. കുമരകം പൊലീസ് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: കുമാരനല്ലൂർ രാജേശ്വരി വിലാസം കുടുംബാംഗം ജയശ്രീ. മക്കൾ: ശ്രീലക്ഷ്മി, വിഷ്ണുപ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.