അരുണിെൻറ വേർപാട് തിരുവോണ സദ്യക്ക് ഇലയുമായി പോകുമ്പോൾ
text_fieldsഎലിക്കുളം: കൂട്ടുകാർക്കൊപ്പം ഓണസദ്യയുണ്ണാൻ വാഴയിലയുമായി ബൈക്കിൽ പോകുമ്പോഴായിരുന്നു അരുണിെൻറ ജീവൻ പൊലിഞ്ഞത്.
തിരുവോണദിനത്തിൽ പാലാ-പൊൻകുന്നം റോഡിൽ ഏഴാംമൈലിൽ ബൈക്ക് സോളാർ വഴിവിളക്കിെൻറ തൂണിൽ ഇടിച്ചാണ് ഉരുളികുന്നം മാളിയേക്കൽ ശശിധരൻ നായരുടെ മകൻ അരുൺദേവ് (28) മരിച്ചത്.
അപകടത്തിൽ വഴിയിൽ ചിതറിയ വാഴയിലകൾ നാടിന് നൊമ്പരക്കാഴ്ചയായി. ഏഴാംമൈലിൽ കൂട്ടുകാർ നടത്തുന്ന ഹോട്ടലിൽ ഒരുമിച്ചിരുന്ന് സദ്യയുണ്ണുന്നതിന് ഇലയുമായി പോകുകയായിരുന്നു അരുൺദേവ്.
സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന അരുൺ ബസ് സർവിസ് ഇല്ലാത്തതിനാൽ കൂട്ടുകാരുടെ ഹോട്ടലിൽ സഹായിയായി നിൽക്കുകയായിരുന്നു. പുതിയ വീടിെൻറ നിർമാണം പൂർത്തിയാക്കുന്ന തിരക്കിലുമായിരുന്നു.
അച്ഛനും അമ്മക്കുമൊപ്പം അടുത്തയാഴ്ച പുതിയ വീട്ടിലേക്ക് മാറിത്താമസിക്കാനിരിക്കെയാണ് ദുരന്തം ജീവനെടുത്തത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്കായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.