നന്ദി ലോക്ഡൗണിനെന്ന് അശ്വിൻ
text_fieldsകോട്ടയം: എൻജിനീയറിങ് പ്രവേശനപരീക്ഷയിലെ മികവാർന്ന വിജയത്തിന് അശ്വിൻ നന്ദി പറയുന്നത് ലോക്ഡൗണിനോടാണ്. ''പുറത്തേക്കൊന്നും പോകാൻ കഴിയുമായിരുന്നില്ലല്ലോ, ലോക്ഡൗൺ കാലത്ത് വീട്ടിൽ തന്നെയായിരുന്നതിനാൽ കൂടുതൽ പഠിക്കാൻ കഴിഞ്ഞു.
അത് ഗുണം ചെയ്തു. അധ്യാപകരുടെ പിന്തുണയും വിജയത്തിന് സഹായകമായി''- എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമനായ അശ്വിൻ സാം ജോസഫ് പറയുന്നു.
സംസ്ഥാനത്ത് പ്രവേശനം ഉറപ്പാണെങ്കിലും എൻ.ഐ.ടിയിൽ തുടർപഠനം നടത്താനാണ് അശ്വിെൻറ ആഗ്രഹം.
ജെ.ഇ.ഇ മെയിൻ പരീക്ഷയിലെ റാങ്കിെൻറ അടിസ്ഥാനത്തിൽ കോഴിക്കോടോ ട്രിച്ചിയിലോ പ്രവേശനം ലഭിക്കുമെന്നാണ് കരുതുന്നത്. കമ്പ്യൂട്ടർ സയൻസിനാണ് ശ്രമിക്കുന്നത് -കോട്ടയം മേലുകാവുമറ്റം സ്വദേശിയായ അശ്വിൻ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻറണീസ് സ്കൂൾ വിദ്യാർഥിയായിരുന്ന അശ്വിൻ ആദ്യശ്രമത്തിലാണ് ഈ നേട്ടം എത്തിപ്പിടിച്ചത്. സംസ്ഥാനതലത്തിൽ 1236 റാങ്ക് ലഭിച്ച ഈ കോട്ടയംകാരൻ ബ്രില്യൻറിെൻറ കീഴിലായിരുന്നു പരിശീലനം നടത്തിയിരുന്നത്.
മേലുകാവുമറ്റം കുന്നുംപുറത്ത് കെ.എസ്.ഇ.ബിയിൽ അസി. എൻജിനീയറായ സാം കെ. ജോസഫിെൻറയും ആനിയുടെയും മകനാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആൻഡ്രു ജോസഫ് സാം സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.