Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവയോധികയെ മോഷ്ടാവ്...

വയോധികയെ മോഷ്ടാവ് ആക്രമിച്ചു; കമ്മല്‍ മോഷ്ടിക്കാൻ ചെവി കടിച്ചുമുറിച്ചു

text_fields
bookmark_border
വയോധികയെ മോഷ്ടാവ് ആക്രമിച്ചു; കമ്മല്‍ മോഷ്ടിക്കാൻ ചെവി കടിച്ചുമുറിച്ചു
cancel

ക​ള​ത്തൂ​ര്‍: വ​യോ​ധി​ക​യെ മോ​ഷ്ടാ​വ് ആ​ക്ര​മി​ച്ചു, ക​മ്മ​ല്‍ മോ​ഷ്ടി​ക്കാ​നാ​യി ചെ​വി ക​ടി​ച്ചു​മു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍ച്ചെ 5.30ന്​ ​പ​ള്ളി​യി​ല്‍ പോ​കാ​നി​റ​ങ്ങി​യ ക​ള​ത്തൂ​ര്‍ ചെ​മ്പി​ലോ​ട്ട് വീ​ട്ടി​ല്‍ ഫി​ലോ​മി​ന​യാ​ണ്​ (65) ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​ത്. വ​ഴി​യ​രി​കി​ലെ കാ​ട്ടി​ല്‍ ഒ​ളി​ച്ചി​രു​ന്ന മോ​ഷ്ടാ​വ് ഫി​ലോ​മി​ന​യെ ത​ട​ഞ്ഞ്​ ആ​ദ്യം മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. നി​ല​വി​ളി​ച്ച്​ ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ കാ​തി​ല്‍ കി​ട​ന്ന ക​മ്മ​ല്‍ കൂ​ടി വ​ലി​ച്ചു​പ​റി​ച്ചു. ക​മ്മ​ല്‍ പ​റി​ക്കു​ന്ന​തി​നി​ടെ കാ​ത് മു​റി​ഞ്ഞു. വ​യോ​ധി​ക കൂ​ടു​ത​ല്‍ ബ​ഹ​ളം വെ​ച്ച​പ്പോ​ൾ​ർ ക​മ്മ​ലു​മാ​യി മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നി​ടെ മൂ​ന്ന​ര പ​വ​ന്റെ മാ​ല തി​രി​കെ കി​ട്ടി.

ശ​ബ്​​ദം കേ​ട്ടെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ള്‍ പ​രി​ക്കേ​റ്റ ഫി​ലോ​മി​ന​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പു​ല​ര്‍ച്ചെ ആ​യ​തി​നാ​ല്‍ ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല​ന്നാ​ണ് ഫി​ലോ​മി​ന പ​റ​ഞ്ഞ​ത്. പ​തി​വാ​യി 5.30ന്​ ​ക​ള​ത്തൂ​ര്‍ സെ​ന്റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പോ​കു​ന്ന ഫി​ലോ​മി​ന​യെ ക​രു​തി​യി​രു​ന്ന്​ ആ​ക്ര​മി​ച്ച​താ​കാം എ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewstheftAttacking case
News Summary - Attack against elderly women
Next Story