ഇടതു സര്‍ക്കാറിനെ അട്ടിമറിക്കാൻ ശ്രമം -ജോസ് കെ. മാണി എം.പി
text_fieldsകോട്ടയം: എൽ.ഡി.എഫിെൻറയും മുഖ്യമന്ത്രി പിണറായി വിജയെൻറയും കരുത്തിനുമുന്നിൽ യു.ഡി.എഫ് നുണകൾ തകർന്നടിയുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് സർക്കാറിനുമെതിരെ നടത്തുന്ന അപവാദ പ്രചാരണത്തിനെതിരെ എൽ.ഡി.എഫ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്‌മ തിരുനക്കര മൈതാനിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നുണകള്‍ പ്രചരിപ്പിച്ചും സംസ്ഥാനത്ത് കലാപത്തിനുള്ള സാഹചര്യം സൃഷ്ടിച്ചും ഇടതു സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. യു.ഡി.എഫിന് കഴിഞ്ഞതവണ അധികാരത്തിൽ വരാമെന്ന സ്വപ്‌നമുണ്ടായിരുന്നു. എന്നാൽ, ആ സ്വപ്‌നം തകർന്നപ്പോൾ മറ്റൊരു 'സ്വപ്‌ന'ത്തെ കൂട്ടുപിടിച്ച് എൽ.ഡി.എഫ് സർക്കാറിനെ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.
ചില മാധ്യമങ്ങൾ കൂട്ടുണ്ടെന്ന ധൈര്യത്തിൽ അക്രമവും അരാജകത്വവും അഴിച്ചുവിടുകയാണ് കോൺഗ്രസെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. അപവാദം പ്രചരിപ്പിച്ച് എൽ.ഡി.എഫ് സർക്കാറിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പ്രകാശ് ബാബു, പി.സി. ജോസഫ്, അഡ്വ. വി. മുരുകദാസ്, ബിനോയ് ജോസഫ്, പി.ഡി. ജോർജ്‌കുട്ടി, എച്ച്. റിയാസ് മുഹമ്മദ്, സുഭാഷ് പുഞ്ചക്കോട്ടിൽ,സണ്ണി തോമസ്, ജിയാഷ് കരീം, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് മുൻ കൺവീനർ വൈക്കം വിശ്വൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, എൽ.ഡി.എഫ് ജില്ല കൺവീനർ ടി.ആർ. രഘുനാഥൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.