മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള പുരസ്കാരം കോട്ടയം സി.എം.എസിന്
text_fieldsകോട്ടയം: എം.ജി സർവകലാശാലയിലെ 2022-23 വർഷത്തെ മികച്ച നാഷനൽ സർവിസ് സ്കീം യൂനിറ്റിനുള്ള എവർറോളിങ് ട്രോഫി കോട്ടയം സി.എം.എസ് കോളജിന്. ഇവിടുത്തെ ഡോ.കെ.ആർ. അജീഷ് മികച്ച പ്രോഗ്രാം ഓഫിസറായും എസ്. സംയുക്ത, ശ്രീജിത്ത് െറജി എന്നിവർ മികച്ച വളന്റിയർമാരായും തെരഞ്ഞെടുക്കപ്പെട്ടു. സി.എം.എസിലെ ഡോ. വർഗീസ് സി. ജോഷ്വയാണ് മികച്ച എൻ.എസ്.എസ് സൗഹൃദ പ്രിൻസിപ്പൽ. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.
മികച്ച എമർജിങ് യൂനിറ്റായി എറണാകുളം കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസ് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തിൽ മികച്ച പ്രോഗ്രാം ഓഫിസർ ഈ കോളജിലെ ഫാ. എൽദോസ് കെ. ജോയിയാണ്.
പുരസ്കാരം നേടിയ മറ്റ് മികച്ച യൂനിറ്റുകളും പ്രോഗ്രാം ഓഫിസർമാരും: തേവര എസ്.എച്ച് കോളജ് -ഡോ. ജോസഫ് വർഗീസ്, ആർ.എൽ.വി കോളജ് തൃപ്പൂണിത്തുറ -മനു മോഹൻ, കോട്ടയം ഗവ. കോളജ് -ഡോ. യു.എസ്. സജീവ്, പാലാ അൽഫോൻസ കോളജ് -ഡോ. സിമിമോൾ സെബാസ്റ്റ്യൻ, എം.ഇ.എസ് കോളജ് മാറമ്പള്ളി -അമൽ സരോജ്, ഹെൻറി ബേക്കർ കോളജ് മേലുകാവ് -ഡോ. അൻസ ആൻഡ്രൂസ്, കെ.ഇ. കോളജ് മാന്നാനം -നീതു ജോസ്, നിർമല കോളജ് മൂവാറ്റുപുഴ -ഡോ. രാജേഷ് കുമാർ, സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി -ഡോ. ജോജി തോമസ്, അസംപ്ഷൻ കോളജ് ചങ്ങനാശ്ശേരി -ഡോ. നയന ജോസഫ്.
മികച്ച വളന്റിയർമാർ: അഖിൽ രാജൻ (എൻ.എസ്.എസ് കോളജ് ചങ്ങനാശ്ശേരി), എസ്. ഗൗരി (നിർമല കോളജ്, മൂവാറ്റുപുഴ), ശ്രീറാം ശ്രീകുമാർ (എസ്.എച്ച് കോളജ് തേവര), പൂജ വേണു (ആർ.എൽ.വി കോളജ് തൃപ്പൂണിത്തുറ), കീർത്തന റെജി (അൽഫോൻസ കോളജ്, പാലാ), മരിയമോൾ ഇമ്മാനുവൽ (സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി), വരദ എം. നായർ (അസംപ്ഷൻ കോളജ്, ചങ്ങനാശ്ശേരി), തെരേസ മരിയ ബ്രൂസ്ലി (ബസേലിയസ് കോളജ്, കോട്ടയം), അസ്ലം മിഥ്ലാജ് (ഗവ. കോളജ്, കോട്ടയം), മുഹമ്മദ് ജുനൈദ് (എം.ഇ.എസ് കോളജ്, മാറമ്പള്ളി), കെ.എച്ച്. മുഹമ്മദ് അസ്ലം (നിർമല കോളജ്, മൂവാറ്റുപുഴ).
ഫെബ്രുവരി ആദ്യവാരം സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന എൻ.എസ്.എസ് സംഗമത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് നാഷനൽ സർവിസ് സ്കീം പ്രോഗ്രാം കോഓഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.